കഥയാകെ മാറും; മഞ്ജുവില്ലാതെ ‘മോഹന്‍ലാല്‍’ തമിഴിലേക്ക്…! നായികയായി പകരം വരുന്നത്‌….

സാജിത് യഹിയ സംവിധാനം ചെയ്ത മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘മോഹന്‍ലാല്‍’ ചിത്രം തമിഴിലേക്ക്. ജ്യോതികയായിരിക്കും മഞ്ജുവിന്റെ വേഷം ചെയ്യുക. ‘രജനി സെല്‍വി’എന്ന് പേരിട്ട ചിത്രത്തില്‍ സൂപ്പര്‍ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക.

മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ രചയിതാവ് സുനീഷ് വാരനാടാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ തമിഴ് റീമേക്കിന്റെ കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.

ഇതിനു മുന്‍പ് മഞ്ജു നായികയായെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും ജ്യോതികയായിരുന്നു നായിക. റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത്. മികച്ച വിജയമാണ് ചിത്രം നേടിയത്.

pathram desk 1:
Related Post
Leave a Comment