ലിഗയുടെ മരണത്തില്‍ ദുരൂഹത വ്യക്തമാക്കി ഓട്ടോ ഡ്രൈവര്‍ ഷാജിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ലിഗയുടെ മരണത്തില്‍ ദുരൂഹത വ്യക്തമാക്കി ഓട്ടോ ഡ്രൈവര്‍ ഷാജിയുടെ വെളിപ്പെടുത്തല്‍. ഓട്ടോയില്‍ കയറുമ്പോള്‍ ലിഗ കമ്പിളി ധരിച്ചിരുന്നില്ലെന്ന് ഷാജി. ലിഗ ധരിച്ചിരുന്നത് നീല ഷര്‍ട്ടും ഇറക്കും കുറഞ്ഞ പാന്റും. മൃതദേഹത്തില്‍ ഉണ്ടായിരുന്ന ജാക്കറ്റും നീളം കൂടിയ പാന്റും ലിഗയുടേതല്ലെന്ന് ഷാജി പറയുന്നു.
ലിഗയുടെ കൈയ്യില്‍ ഉണ്ടായിരുന്ന 800 രൂപയും തനിക്ക് തന്നിരുന്നു. മരുതുംമൂട് നിന്ന് കോവളം ഗ്രോവ് ബീച്ച് വരെയാണ് ലിഗ ഓട്ടോയില്‍ സഞ്ചരിച്ചത്. പുതിയ ജാക്കറ്റ് വാങ്ങാന്‍ ലിഗയുടെ കൈവശം പണം ഉണ്ടായിരുന്നു എന്ന് കരുതുന്നില്ല.
ലിഗ ഓട്ടോയില്‍ വെച്ച് സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നു. സിഗരറ്റ് പാക്കയ്റ്റും കൈയ്യില്‍ ഉണ്ടായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍ ഷാജി പറയുന്നു. മൃതദേഹം ലിഗയുടേതെന്ന് ഷാജി തിരിച്ചറിഞ്ഞു.

pathram:
Related Post
Leave a Comment