മഞ്ഞുരുകുന്നു…. കോണ്‍ഗ്രസമായി സഖ്യം വേണ്ട, ധാരണയാകാം: രാഷ്ട്രീയ പ്രമേയത്തില്‍ മാറ്റം വരുത്തുന്നു

ഹൈദരാബാദ്: കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മില്‍ ഉടലെടുത്ത പ്രകാശ് കാരാട്ട്- യെച്ചൂരി പക്ഷങ്ങള്‍ തമ്മിലുളള ഭിന്നതയ്ക്ക് പരിഹാരമാകുന്നു. കരടുരാഷ്ട്രീയ പ്രമേയത്തിന്മേല്‍ അവതരിപ്പിച്ച ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിടണമെന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാട് മയപ്പെടുന്നു. ഔദ്യോഗിക പക്ഷത്തിനും യെച്ചൂരി പക്ഷത്തിന് സ്വീകാര്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയ പ്രമേയം ഭേദഗതി ചെയ്യാന്‍ ഇരുപക്ഷവും ഒത്തുതീര്‍പ്പില്‍ എത്തിയതായാണ് വിവരം.

കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികയില്‍ മാറ്റം വരുത്താനാണ് ഇരുപക്ഷവും ധാരണയിലെത്തിയിരിക്കുന്നത്. കോണ്‍ഗ്രസുമായി യാതൊരു വിധ സഖ്യമോ, ധാരണയോ വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിര്‍ദേശമാണ് ഒഴിവാക്കുക. പകരം രാഷ്ട്രീയ സഖ്യമുണ്ടാകില്ല എന്ന് മാത്രമാക്കി മാറ്റാനാണ് ഇരുപക്ഷവും തയ്യാറായിരിക്കുന്നത്. അതായത് മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി ധാരണയില്‍ എത്തുന്നതില്‍ തെറ്റില്ലെന്ന നിലയില്‍ പ്രമേയം ഭേദഗതി ചെയ്യാനാണ് ഇരുപക്ഷവും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതോടെ സീതാറാം യെച്ചൂരിയുടെ വാദങ്ങള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ കൂടുതല്‍ മേല്‍ക്കെ ലഭിച്ചിരിക്കുകയാണ്.

ഐക്യത്തോടെ മുന്നോട്ടുപോകുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി വ്യക്തമാക്കി. യോജിച്ച് മുന്നോട്ടുപോകാന്‍ ഉതകുന്ന ഭേദഗതി പിബി തന്നെ അവതരിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular