കോന്നിയില്‍ ഭര്‍ത്താവിന്റെ ലൈറ്ററില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് യുവതി മരിച്ചു!!! ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: ഭര്‍ത്താവിന്റെ ലൈറ്ററില്‍നിന്നു തീപടര്‍ന്നതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി രമ്യയാണു മരിച്ചത്. ഗുരുതരമായി പൊള്ളലേതിനെ തുടര്‍ന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ ദിവസം കുടുംബ വഴക്കിനിടെ യുവതി ദേഹത്ത് പെട്രോള്‍ ഒഴിച്ചിരുന്നു. ഭര്‍ത്താവ് യുവതിയുടെ സമീപത്ത് നിന്ന് ഈ സമയം ലൈറ്റര്‍ കത്തിച്ചതാണ് അപകടം ക്ഷണിച്ച് വരുത്തിയത്.

യുവതിയുടെ ദേഹത്ത് തീ പടര്‍ന്നതിനെ ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ വൈകുന്നേരമാണ് യുവതി മരണത്തിന് കീഴടങ്ങിയത്.സംഭവത്തില്‍ രമ്യയുടെ ഭര്‍ത്താവ് രതീഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

pathram desk 1:
Leave a Comment