പിതാവുമായി ലൈംഗിക ബന്ധം!!! പതിനാറുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു!!!

മുംബൈ: പിതാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടന്ന സംശയത്തെ തുടര്‍ന്ന് അമ്മ പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുംബയിലെ ഖാര്‍ഗറിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ അമ്മ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് നാലിനായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെത്തിയത്. അപകട മരണമായാണ് പൊലീസ് അദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പോസ്റ്റ് മേര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് മനസിലായത്. തുടര്‍ന്ന് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. പിതാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന സംശയത്തെ തുടര്‍ന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് ഖാര്‍ഘര്‍ പൊലീസ് ഇന്‍സ്‌പെകടര്‍ ദിലീപ് കാലെ പറഞ്ഞു. പിതാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി അമ്മ മകളെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ സഹപാഠി പൊലീസിനോട് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment