ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ‘നരേന്ദ്ര മോദി’ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ വ്യക്തി വിവരങ്ങള്‍ മറ്റൊരു കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് ടെക് ഗവേഷകന്‍ എലിയട് ആന്റേര്‍സണാണ് അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപിന് ആപ്ലിക്കേഷന്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ആപ്ലിക്കേഷനില്‍ പ്രൊഫൈല്‍ നിര്‍മ്മിക്കുന്നവരുടെ മൊബൈല്‍ വിവരങ്ങള്‍, വ്യക്തി വിവരങ്ങള്‍ തുടങ്ങിയവ ഉപയോക്താവിന്റെ അനുമതിയില്ലാതെ തന്നെ ചോര്‍ത്തപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഓപ്പറേറ്റിങ് സോഫ്റ്റ്വെയര്‍, നെറ്റ്വര്‍ക് ടൈപ്, കാരിയര്‍ തുടങ്ങിയ ഡിവൈസിനെ സംബന്ധിച്ച വിവരങ്ങളും ഇ-മെയില്‍, ഫോണ്‍, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് അനുമതിയില്ലാതെ ചോര്‍ത്തുന്നത്.in.wzrkt.com എന്ന ഡൊമൈന്‍ വഴിയാണ് ജി-ഡാറ്റ എന്ന കമ്പനി വ്യക്തികളുടെ സ്വകാര്യ-സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നും എലിയട് പറയുന്നു.
Leave a Comment