വി.കെ ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ അന്തരിച്ചു; അന്ത്യം ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന്

ചെന്നൈ: അണ്ണാ ഡിഎംകെ വിമതനേതാവ് വി.കെ.ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍(76) അന്തരിച്ചു. ചെന്നൈയിലെ ഗ്ലെനാഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയില്‍ രാത്രി 1.30 തോടെയായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ ആണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ നടരാജനു മാറ്റിവച്ച വൃക്കയും കരളും പ്രവര്‍ത്തനരഹിതമാവുകയും ശ്വാസകോശ അണുബാധ മൂര്‍ച്ഛിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത നെഞ്ചുവേദന ഉണ്ടായിരുന്ന നടരാജന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്.

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ജയിലില്‍ കഴിയുന്ന ശശികല ഭര്‍ത്താവിന്റെ നില ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി പരോളിന് അപേക്ഷ നല്‍കിയിരുന്നു. അഞ്ച് മാസം മുന്‍പ് നടരാജനെ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോള്‍ ശശികലയ്ക്ക് അഞ്ച് ദിവസം പരോള്‍ ലഭിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment