വീണ്ടും കളിക്കാന്‍ കളം ഒരുക്കി കാര്യവട്ടം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തുന്നു. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇത്തവണ നടക്കുക. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റും അഞ്ച് ഏകദിനവും മൂന്ന് ട്വന്റി 20യും ഉള്‍പ്പെടുന്നു.കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യ ന്യൂസിലാന്റ് ട്വന്റി20 മത്സരം ഗ്രീന്‍ഫീല്‍ഡില്‍ അരങ്ങേറിയിരുന്നു.മഴമൂലം കളി ഏറെ നേരം തടസപ്പെട്ടെങ്കിലും വന്‍ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും അന്ന് ലഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7