നടി ശ്രിയ വിവാഹിതയായി; വിവാഹം നടന്നത് അഞ്ച് ദിവസം മുന്‍പ്…

പ്രമുഖ തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനും റഷ്യന്‍ സ്വദേശിയുമായ ആന്ദ്രെ കൊഷീവാണ് വരന്‍. മാര്‍ച്ച് 12ന് മുംബയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് മിഡ് ഡേ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
സിനിമാ രംഗത്ത് നിന്ന് മനോജ് ബാജ്‌പേയിയും ഭാര്യ ഷബാന ആസ്മിയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് തലേദിവസം സ്വകാര്യമായി ചടങ്ങുകളും നടന്നു. വിവാഹ വാര്‍ത്ത സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡെറാഡൂണ്‍ സ്വദേശിയായ ശ്രിയ തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരകാസുരനാണ് ശ്രിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. അരവിന്ദ് സാമിയും ഇന്ദ്രജിത്തുമാണ് ഇതില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തെലുങ്കില്‍ ഗായത്രി, വീരഭോഗ വസന്ത രായലു എന്നീ ചിത്രങ്ങളിലും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യയിലെ മുന്‍നിര നായികയായ ശ്രിയ ശരണ്‍ രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പോക്കിരിരാജയിലും കാസനോവയിലും.

2001ല്‍ പുറത്തിറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് സിനിമയിലൂടെയാണ് ശ്രിയ സിനിമയിലേക്ക് എത്തുന്നത്. 2002ല്‍ പുറത്തിറങ്ങിയ സന്തോഷം വന്‍ഹിറ്റായിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിലെ നായികയായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാന്റ് അമ്പാസിഡറാണ് ശ്രിയ.

pathram:
Related Post
Leave a Comment