ആദിവാസി യുവതി കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പ്രസവിച്ചു!!!

വയനാട്: വയനാട്ടില്‍ ആദിവാസി യുവതി ബസിനുള്ളില്‍ പ്രസവിച്ചു. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിനുള്ളില്‍ പ്രസവിച്ചത്. കോഴിക്കോട്ട് നിന്നും ബത്തേരിക്ക് വരികയായിരുന്നു കവിത കല്‍പറ്റയ്ക്ക് സമീപത്തുവച്ചാണ് ബസില്‍ പ്രസവിച്ചത്.

തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കല്‍പ്പറ്റയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന ഇവര്‍ മൂന്ന് മാസം കഴിഞ്ഞെ പ്രസവമുണ്ടാകുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ ആശുപത്രി അധികൃതരറിയാതെ വീട്ടിലേക്ക് മടങ്ങവെയാണ് പ്രസവമെന്നാണ് വിവരം.

pathram desk 1:
Related Post
Leave a Comment