കൊച്ചി: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറിയ വിഷയത്തില്‍ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. മികവിന്റെ പര്യായമായ ഇ.ശ്രീധരനെ മാരണമായി കാണരുത്. അത് കേരളത്തിന് നല്ലതല്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഈ ശ്രീധരനെ കൊച്ചിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ.ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി ഡിഎംആര്‍സി അറിയിച്ചിരുന്നു.
ജനുവരി അവസാന വാരമാണ് ഇ.ശ്രീധരന്‍ സര്‍ക്കാരിനു കത്തു നല്‍കിയത്. പദ്ധതിയുമായി മുന്നോട്ടുപോകുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കണമെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്കു ശ്രീധരന്‍ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.