ബീച്ചില്‍ ഞാന്‍ സാരിയുടുത്ത് വരണോ? ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി

അഭിനയ മികവ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച താരമാണ് രാധിക ആപ്‌തേ. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ എപ്പോഴും വ്യത്യസ്ത പുലര്‍ത്താന്‍ രാധിക ശ്രമിക്കാറുണ്ട്. അവസാനമായി അഭിനയിച്ച അക്ഷയ് കുമാര്‍ നായകനായ പാഡ്മാന്‍ സിനിമയിലെ അഭിനയത്തിന് രാധികയ്ക്ക് ഏറെ അഭിനന്ദനം ലഭിച്ചിരിന്നു.

സിനിമയുടെ തിരക്കുകളില്‍നിന്നും വിട്ട് രാധിക അടുത്തിടെ ഗോവയിലെത്തിയിരുന്നു. ഗോവയിലെ ബീച്ചില്‍ ബിക്കിനി ധരിച്ച് ഇരിക്കുന്ന ചിത്രം നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഫോട്ടോ പോസ്റ്റ് ചെയ്തതിനുപിന്നാലെ രാധികയ്‌ക്കെതിരെ ട്രോളര്‍മാര്‍ ആക്രമണവുമായി രംഗത്തെത്തുകയും ചെയ്തു. ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല രാധികയുടെ ഫോട്ടോയെന്നായിരുന്നു കമന്റുകള്‍.

തന്റെ ഫോട്ടോയ്ക്ക് നേരെയുണ്ടായ ട്രോള്‍ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നടി പ്രതികരിച്ചത് ഇങ്ങനെയായിരിന്നു. എന്നോട് ചിലര്‍ പറയുന്നതുവരെ എനിക്കുനേരെ ട്രോള്‍ ആക്രമണം ഉണ്ടായെന്ന് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. ബീച്ചില്‍ ഞാന്‍ സാരി ഉടുത്ത് വരണമെന്നാണോ ജനങ്ങള്‍ ആഗ്രഹിക്കുന്നത്?

ബിക്കിനി ധരിച്ച് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് സോനം കപൂര്‍, തപ്സി പന്നു തുടങ്ങി പല ബോളിവുഡ് നടിമാര്‍ക്കുനേരെയും ട്രോള്‍ ആക്രമണം ഉണ്ടായിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment