തുപ്പല്‍ നിലത്തുനിന്നും നക്കിയെടുപ്പിച്ചു; വധൂവരന്മാര്‍ക്ക് നാട്ടുകാരുടെ പ്രാകൃതശിക്ഷ; അവര്‍ ചെയ്ത കുറ്റം പ്രണയിച്ചു വിവാഹം കഴിച്ചെന്നത്…

പാട്‌ന: പ്രണയിച്ച് വിവാഹം കഴിച്ചു. അതായിരുന്നു അവര്‍ ചെയ്ത കുറ്റം. അതിന് അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ശിക്ഷയാണ് സഹിക്കാന്‍ കഴിയാത്തത്. പ്രണയിച്ച് വിവാഹം കഴിച്ച യുവാക്കളുടെ പ്രവര്‍ത്തി ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേരാത്ത നടപടിയെന്ന് ആരോപിച്ച് നാട്ടുക്കൂട്ടമാണ് പ്രാകൃതശിക്ഷ വിധിച്ചത്. വധൂവരന്മാരെക്കൊണ്ട് ചെവിയില്‍ പിടുപ്പിച്ച് സിറ്റപ്പ് എടുപ്പിക്കുകയും പരസ്പരമുള്ള തുപ്പല്‍ നിലത്തു നിന്നും നക്കിയെടുപ്പിക്കുകയും ചെയ്തു. കൂടാതെ രണ്ടു കുടുംബങ്ങള്‍ക്കും 11,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു.
മാര്‍ച്ച് 1 ന് ബീഹാറിലെ മറൗനാ പോലീസ് സ്റ്റേഷന്‍ പരിധിയായ ബര്‍ഹാരാ പഞ്ചായത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയതോടെയാണ് ചര്‍ച്ചയായത്് ചുവപ്പ് സാരിയുടുത്താണ് വധു ജൂലി എല്ലാവരും കാണ്‍കെ കുനിഞ്ഞിരുന്ന് നിലത്ത് നിന്നും തുപ്പല്‍ നക്കിയെടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബര്‍ഹാരാ ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന രഞ്ജീത്തും ജൂലിയും കുടുംബത്തിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ഫെബ്രുവരി 16 നാണ് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വിവാഹിതരായത്. ഫെബ്രുവരി 26 ന് പിന്നീട് ഇവര്‍ വിവാഹം മജിസ്ട്രേറ്റിന് മുമ്പാകെ റജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
രഞ്ജീത്ത് കുമാര്‍ എന്ന 22 കാരനും ജൂലി കുമാരി എന്ന 19 കാരിയുമായിരുന്നു ശിക്ഷയ്ക്ക് ഇരയായത്. വിവാഹത്തിന് പിന്നാലെ നാട്ടുക്കൂട്ടം വധൂവരന്മാരെയും അവരുടെ കുടുംബങ്ങളെയും വിളിച്ചു ചേര്‍ക്കുകയും ഇന്ത്യന്‍ സംസ്‌ക്കാരത്തിന് നിരക്കാത്തതും ദുഷിപ്പിക്കുന്നതുമായ നടപടിയെന്നു കണ്ടെത്തുകയുമായിരുന്നു. അതിന് ശേഷം ഇരുവരേയും ശിക്ഷയായി ചെവിയില്‍ പിടിച്ച് സിറ്റപ്പ് എടുപ്പിച്ചു. പിന്നീട് എല്ലാവരും കൂടിയ മൈതാനത്ത് തുപ്പിയ പരസ്പരം അത് നക്കിയെടുപ്പിക്കുകയും ചെയ്തു. രണ്ടു കുടുംബത്തിന് 11,000 രൂപ പിഴയിടുകയും ചെയ്തിട്ടുണ്ട്.
മാതാപിതാക്കള്‍ എതിര്‍ത്തിനാലാണ് വിവാഹം കഴിക്കാന്‍ വീടു വിട്ടതെന്നും എന്നാല്‍ ഭാര്യാ-ഭര്‍ത്താക്കന്മാരായി തിരിച്ചു വന്നപ്പോള്‍ കുടുംബത്തിന്റെ എതിര്‍പ്പ് മാറി. എന്നാല്‍ പഞ്ചായത്ത് തങ്ങളെ ശിക്ഷിക്കുകയായിരുന്നെന്ന് രഞ്ജീത്ത് പറഞ്ഞു. അതേസമയം നാട്ടുക്കൂട്ടത്തിന്റെ നടപടിക്കെതിരേ കുടുംബം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായ ആള്‍ക്കാര്‍ക്ക് ആര്‍ക്ക് ആരെ വേണമെങ്കിലും വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്. തീരുമാനത്തിനെതിരേ സംരക്ഷണം ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാന്‍ നിയമം ബാദ്ധ്യസ്ഥമാണെന്ന് ബീഹാര്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രാവണ്‍കുമാര്‍ പ്രതികരിച്ചിട്ടുണ്ട്. സംസ്‌ക്കാരമുള്ള സമൂഹത്തില്‍ ഇത്തരം നാട്ടുക്കൂട്ടങ്ങളും അവരുടെ പ്രാകൃത നിയമങ്ങളും അംഗീകരിക്കാനാകാത്തത് ആണെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എഡിജിപി എസ്‌കെ സിംഗാള്‍ വ്യക്തമാക്കി.

pathram:
Related Post
Leave a Comment