ഓസ്‌കാര്‍ വേദിയില്‍ കസേരകളുടെ മുകളിലൂടെ തുണിയും പൊക്കിപ്പിടിച്ച് കൈയ്യില്‍ വൈന്‍ ഗ്ലാസുമായി ജെന്നിഫര്‍ ലോറന്‍സ്… ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഓസ്‌കര്‍ വേദിയില്‍ ചര്‍ച്ചാ വിഷയമായി സൂപ്പര്‍ നായിക ജെന്നിഫര്‍ ലോറന്‍സ്. ജെന്നിഫറിന് പറ്റിയ അക്കിടിയാണ് ചര്‍ച്ചയായിരിക്കുന്നത്. റെഡ് കാര്‍പ്പറ്റില്‍ നടക്കുന്നതിനിടെയാണ് ജെന്നിഫര്‍ ലോറന്‍സ് തമാശ കളിച്ചത്. മുന്നോട്ട് നടക്കാന്‍ സമ്മതിക്കാതെ വഴിമുടക്കി നില്‍ക്കുന്ന നടിയെ കണ്ട് എല്ലാവര്‍ക്കും ചിരിക്കാന്‍ മാത്രമെ തോന്നിയുള്ളു.

ജെന്നിഫര്‍ ലോറന്‍സിന്റെ മറ്റൊരു ചിത്രമാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. പുരസ്‌കാര വേദിയിലെ കസേരകളുടെ മുകളിലൂടെ കൈയ്യില്‍ വൈന്‍ ഗ്ലാസുമായി നടി തുണിയും പൊക്കി എടുത്ത് ചാടി വരികയാണ്.

ക്യൂട്ട് എമ്മാ സ്റ്റോണും ഇത്തവണ സുന്ദരിയായി തന്നെ എത്തിയിരുന്നു. അരയിലൊരു പിങ്ക് നിറമുള്ള ബെല്‍റ്റുള്ള സ്യൂട്ടായിരുന്നു നടിയുടെ വേഷം. അതിലും അതീവ ഗ്ലാമറസായിരുന്നു. പ്രത്യേകമായി മിന്നി തിളങ്ങുന്ന വസ്ത്രമായിരുന്നു ഗാല്‍ ഗദോട്ട് ധരിച്ചിരുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നടിയുടെ ചിത്രങ്ങളെല്ലാം മനോഹരമായിരുന്നു.

pathram desk 1:
Related Post
Leave a Comment