‘ദൈവം വീണ്ടും ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു’ സണ്ണി ലിയോണിന് ഇരട്ടക്കുട്ടികള്‍!!! കുടുംബത്തിലെ പുതിയ അതിഥികളെ പരിചയപ്പെടുത്തി താരം

‘ദൈവം ഞങ്ങളെ വീണ്ടും അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ ലോകത്തിലെ എറ്റവും ഭാഗ്യം ചെയ്ത സന്തോഷമനുഭവിക്കുന്ന അച്ഛനമ്മമാരാണ് ഞങ്ങള്‍’ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ വാക്കുകളാണിത്. ഇരട്ടക്കുട്ടികളായ നോഹ സിംഗ് വെബ്ബര്‍, ആഷര്‍ സിംഗ് വെബ്ബര്‍ എന്നീ രണ്ടു കുട്ടികളെ കിട്ടിയ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുകയായിരിന്നു സണ്ണിലിയോണും ഭര്‍ത്താവും.

എതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള കുട്ടികളാണ് നോഹയും ആഷറും. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഇവരെ സണ്ണി സ്വന്തമാക്കിയത്. മൂന്ന് കുട്ടികളുടെ അമ്മയായ വിവരം തന്റെ ആരാധാകരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സണ്ണി അറിയിച്ചത്.

നിഷ സിംഗ് വെബ്ബറില്‍ തുടങ്ങിയ തങ്ങളുടെ കുടുബത്തിലേക്ക് ഇപ്പോള്‍ രണ്ട് ഇരട്ട അതിഥികള്‍ കൂടിയെത്തിയെന്നും ഇപ്പോള്‍ മൂന്ന് കുട്ടികളെക്കൂടി കൂട്ടി തങ്ങളുടെ കുടുംബം വലുതായെന്നും സണ്ണി ലിയോണ്‍ പറയുന്നു.

കഴിഞ്ഞ ജൂലൈയിലാണ് നിഷയെ സണ്ണിയും ഭര്‍ത്താവും ദത്തെടുത്തത്. അവള്‍ വന്നതോടെ തങ്ങളുടെ ജീവിതം ആകെ മാറിയെന്നും മുമ്പത്തേക്കാളും സന്തോഷമായിരിക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും സണ്ണി പറഞ്ഞു. യാത്രകളില്‍ നിഷയെ കൂടെ കൂട്ടുന്നതും തന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങള്‍ വാഗ്ദാനം ചെയ്തെന്നും സണ്ണി അഭിപ്രായപ്പെട്ടു.

തന്റെ ജീവിതത്തിലെ ഈ സുപ്രധാന നിമിഷം ആരാധകരെ അറിയിക്കാതിരിക്കാന്‍ തനിക്ക് കഴിയുന്നില്ല. ഏതെങ്കിലും തരത്തില്‍ സമൂഹത്തില്‍ വ്യത്യസ്തമായ ചിന്തയുദിക്കാന്‍ ഞങ്ങളുടെ ഈ പ്രവൃത്തി കാരണമാകട്ടെയെന്നും സണ്ണി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment