സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ മാര്‍ച്ച് ആറുമുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്: ആശുപത്രികളുടെ താളം തെറ്റും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സമരം. മാര്‍ച്ച് 6 മുതല്‍ നഴ്സുമാര്‍ ലീവെടുത്ത് പ്രതിഷേധിക്കും. 457 ആശുപത്രികളില്‍ നിന്നായി 62,000 നഴ്സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

2016 ഫെബ്രുവരി 10ന് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ ഭൂരിഭാഗം ആശുപത്രികളും തയ്യാറായില്ല. എന്നാല്‍ ഇതിനെതിരെ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ഹൈക്കോടതിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും നഴ്സുമാരുടെ സംഘടനയായ യു.എന്‍.എ അറിയിച്ചു. ജഡ്ജിമാര്‍ സ്വാധീനത്തിന് വഴങ്ങിയെന്ന് സംശയിക്കണമെന്നും യുഎന്‍എ.

pathram desk 1:
Related Post
Leave a Comment