ഐ ലവ്വ് യൂ…. മീനുക്കുട്ടീ… ‘മോഹന്‍ലാല്‍’ ടീസര്‍ പുറത്ത്!!

മോഹന്‍ലാലിനെ ആരാധിക്കുന്ന മീനുക്കുട്ടിയുടെ കഥ പറയുന്ന സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മഞ്ജുവാര്യരാണ് മീനുക്കുട്ടിയായി എത്തുന്നത്. ഒരു മുഴുനീളെ കോമഡി ചിത്രമാണിത്. മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാ ജീവിതവും നടനോടുള്ള ചെറുപ്പം മുതലുള്ള ഒരു പെണ്‍കുട്ടിയുടെ ആരാധനയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം സലിം കുമാര്‍, അജു വര്‍ഗീസ്, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍, സൗബിന്‍ സാഹിര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരോടൊപ്പം വരിക്കശ്ശേരി മനയും ഒരു കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി കവിതാ തീയറ്ററില്‍ 1500ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വച്ച നരസിംഹം സിനിമയുടെ റിലീസ് ഷൂട്ട് ചെയ്തിരുന്നു.

ടോണി ജോസഫും നിഹാലുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായഗ്രഹണം.

pathram desk 1:
Leave a Comment