ബാങ്ക് തട്ടിപ്പുകാരെ പിടികൂടുമെന്ന് വീണ്ടും അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ബാങ്കില്‍നിന്ന് വായ്പയെടുത്ത് തട്ടിപ്പുനടത്തുന്നവരെ പിടിക്കുമെന്ന് വാഗ്ദാനവുമായി വീണ്ടും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 11,000 കോടിലധികം രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിച്ച നീരവ് മോദി രാജ്യം വിട്ട സാഹചര്യത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം മുന്‍പ് വിജയ് മല്യ രാജ്യം വിട്ടപ്പോഴും ജയ്റ്റ്‌ലി ഇതേ വാഗ്ദാനം തന്നെയാണ് നല്‍കിയിരുന്നത്. പക്ഷേ ഇതുവരെ അതിന് സാധിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ ഏറെ വിമര്‍ശനത്തിന് വിധേയരാകുന്നതിനിടെയിലാണ് പുതിയ പ്രഖ്യാപനം. ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് തട്ടിപ്പുകാരെ പിടിക്കുകയെന്നതെന്ന് ധനമന്ത്രി പറഞ്ഞു. ബാങ്കിംഗ് മേഖലയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്ന കാര്യത്തില്‍ ഓഡിറ്റേഴ്‌സിനു വീഴ്ച്ച പറ്റി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഇതു ഗൗരവമായി എടുക്കണമെന്നും ജയ്റ്റ്‌ലി പറഞ്ഞു. ബാങ്കിംഗ് മേഖലയില്‍ നടക്കുന്ന ക്രമക്കേടുകള്‍ തടയുന്നതിന് പുതിയ സംവിധാനം ഒരുക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കുന്നുണ്ട്. ഇതിനു വേണ്ടി ബാങ്കിംഗ് മേഖലയിലെ നിരീക്ഷണ ഏജന്‍സികളുടെ നിര്‍ദേശം തേടുന്ന കാര്യവും പരിഗണനയിലുണ്ട്. മാനേജ്‌മെന്റ് തലത്തില്‍ ബാങ്കുകള്‍ സംഭവിക്കുന്ന വീഴ്ച്ചയാണ് ഇത്തരം വലിയ തട്ടിപ്പുകള്‍ക്ക് കാരണമാകുന്നതെന്ന് അരുണ്‍ ജയറ്റ്‌ലി പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment