Tag: arun jaitely

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി(66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്....

അരുണ്‍ ജെയ്റ്റ്‌ലി അതീവ ഗുരുതരാവസ്ഥയില്‍; എയിംസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. പൂര്‍ണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിരവധി നേതാക്കളും പ്രമുഖരും ആശുപത്രിയില്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. ഈ മാസം ഒമ്പതിനാണ് ശ്വസന...

അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ഹര്‍ഷവര്‍ദ്ധനുമടക്കമുള്ളവര്‍ ഡല്‍ഹി എയിംസിലെത്തി ജയ്റ്റിലിയെ സന്ദര്‍ശിച്ചു. ജയ്റ്റ്‌ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മരുന്നുകളോട് ജയ്റ്റ്‌ലി പ്രതികരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഈ മാസം 9-ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന്...

പിയൂഷ് ഗോയല്‍ നിയമമന്ത്രിയായേക്കും; പുതിയ മന്ത്രിസഭയില്‍ ചുമതല വേണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പുതിയ സര്‍ക്കാരില്‍ ചുമതലകള്‍ നല്‍കരുതെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. ഇത്തവണ പുതിയ സര്‍ക്കാരില്‍ തല്‍ക്കാലം ചുമതലകളോ, മന്ത്രിപദമോ വേണ്ടെന്നാണ് അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പുതിയ സര്‍ക്കാരില്‍ നിന്ന്...

വിദഗ്ധ ചികിത്സയ്ക്കായി അരുണ്‍ ജെയ്റ്റ്ലി അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയി. ഏറെനാളായി വൃക്കരോഗത്തിനു ചികിത്സയിലാണ് അദ്ദേഹം. മേയില്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തുടര്‍ന്നുള്ള പതിവുപരിശോധനയ്ക്കാണ് അമേരിക്കയിലേക്കു പോയതെന്നാണ് വിവരം. ഫെബ്രുവരി ഒന്നിന് എന്‍.ഡി.എ. സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കേണ്ടത് ജെയ്റ്റ്ലിയാണ്....

ഉര്‍ജിത് പട്ടേലിനെ പുകഴ്ത്തി പ്രധാനമന്ത്രിയും ധനമന്ത്രിയും; രാജി ഇന്ത്യക്കാരെ ആശങ്കപ്പെടുത്തുന്നുവെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച ഉര്‍ജിത് പട്ടേലിന്റെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും. ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയില്‍ നിന്ന് സ്ഥിരതയിലേക്ക് നയിച്ച ഗവര്‍ണാറയിരുന്നു. ഉര്‍ജിത് പട്ടേലെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്ക് ധനസ്ഥിരത...

നോട്ട് നിരോധനം വന്‍ വിജയം; വിശദീകരണവുമായി വീണ്ടും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നോട്ടുനിരോധനം വന്‍ വിജയമാണെന്ന് വാദിച്ച് വീണ്ടും ബിജെപി. നോട്ട് നിരോധനം വിജയമായിരുന്നുവെന്നും സര്‍ക്കാര്‍ നടപടിയിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി പറഞ്ഞു. നോട്ടു നിരോധനത്തിനത്തിന് വളരെ വലിയ...

നോട്ടു ക്ഷാമം താല്‍കാലികം; എടിഎമ്മികളില്‍ ഉടന്‍ പണം എത്തുമെന്ന് അരുണ്‍ ജയറ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തു ചിലയിടത്തുണ്ടായ കറന്‍സി ക്ഷാമം താല്‍കാലികമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി. ചില സ്ഥലങ്ങൡ എടിഎമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണു ജയ്റ്റ്‌ലി സമൂഹമാധ്യമമായ ട്വിറ്ററിലൂടെ പ്രതികരിച്ചത്. 'രാജ്യത്തെ കറന്‍സി ലഭ്യത വിലയിരുത്തിയിട്ടുണ്ട്. ആവശ്യത്തിലേറെ കറന്‍സി പ്രചാരത്തിലുണ്ട്. ബാങ്കുകളിലും നോട്ടുകള്‍ ലഭ്യമാണ്. ചില...
Advertismentspot_img

Most Popular