രജനികാന്തിന്റെ ഭാര്യയ്ക്ക് ശിക്ഷ വിധിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: രജനികാന്ത് നായകനായ തമിഴ് ചിത്രം കോച്ചടൈയാന്‍ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നടന്റെ ഭാര്യ ലതാ രജനികാന്തിനോട് 6.20 കോടിയും അതിന്റെ പലിശയും പരസ്യ കമ്പനിയായ ആഡ് ബ്യൂറോയ്ക്ക് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 12 ആഴ്ചയ്ക്കകം തുക കൊടുക്കണം. ലത ഡയറക്ടറായ മീഡിയ വണ്‍ ഗ്ളോബല്‍ എന്റര്‍ടെയ്ന്‍മെന്റാണ് കോച്ചടൈയാന്‍ എന്ന സിനിമയുടെ നിര്‍മാതാക്കള്‍.

150 കോടി ചെലവിട്ട നിര്‍മിച്ച സിനിമ പ്രതിസന്ധിയിലായപ്പോള്‍ 2014 ഏപ്രിലില്‍ ആഡ് ബ്യൂറോ 10 കോടി രൂപ മീഡിയ വണ്‍ കമ്പനിക്ക് വായ്പ നല്‍കിയിരുന്നു. തമിഴ്നാട്ടിലെ വിതരണാവകാശം ആഡ് വണ്ണിന് നല്‍കാമെന്ന് ധാരാണയില്‍ ആയിരുന്നു കരാര്‍. എന്നാല്‍, ലതയും കമ്പനിയും ചേര്‍ന്ന് ഈറോസ് ഇന്റര്‍നാഷണലിന് നിയമവിരുദ്ധമായി വിതരണാവകാശം വില്‍ക്കുകയായിരുന്നു.കോച്ചടൈയാന്‍ സിനിമയുടെ സംവിധായികയും രജനികാന്തിന്റെ മകളുമായ സൗന്ദര്യയാണ് ഈറോസ് കമ്പനിയുടെ സി.ഇ.ഒ. വിതരണാവകാശം ലഭിക്കാതെ വന്നതോടെ ആഡ് ബ്യൂറോ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

pathram desk 2:
Leave a Comment