വിദേശ വനിതയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്, പള്ളിവികാരി ഫാദര്‍ തോമസ് കീഴടങ്ങി

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശുകാരിയായ യുവതിയെ നാട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികന്‍ കീഴടങ്ങി. കോട്ടയം കല്ലറ സെന്റ് മാത്യൂസ് പള്ളിവികാരിയായ ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തിലാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് വൈദികവൃത്തിയില്‍ നിന്ന് ഫാദര്‍തോമസിനെ ഇന്നലെ പാലാ രൂപത പുറത്താക്കിയിരുന്നു. .

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് തനിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നെന്ന് യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജനുവരി ഏഴിന് പെരുംതുരുത്തിയിലേക്ക് വിളിച്ചുവരുത്തിയെന്നും സിംബാബ്വെ സ്വദേശിയായ യുവാവിനൊപ്പമാണ് വന്നതെന്നും യുവതി പറയുന്നു. തുടര്‍ന്ന് വൈദികന്‍ പള്ളിമേടയിലും ഹോട്ടലിലും വച്ച് പീഡിപ്പിച്ചതായാണ് പരാതി. വിദേശത്തേക്കു തിരിച്ചുപോയ യുവതി കഴിഞ്ഞ 12ന് വീണ്ടും എത്തി. കുമരകത്തെ ഒരു ഹോട്ടലില്‍ വച്ച് വീണ്ടും കണ്ടതായും സ്വര്‍ണവും വജ്രാഭരണവും പണവും കൈക്കലാക്കി ഹോട്ടല്‍ മുറി പൂട്ടി ഫാ. തോമസ് കടന്നുകളഞ്ഞെന്നും മൊഴിയില്‍ പറയുന്നു.

പള്ളിവികാരി കൂടിയായ ഫാദര്‍ തോമസ് നാട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. നാളുകള്‍ക്ക് മുമ്പ് ഇവിടെയത്തിയ യുവതിയെ മണിയാതുരുത്തില്‍തന്നെയാണ് വൈദികന്‍ പാര്‍പ്പിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇതിനിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച യുവതിയെ കോട്ടയത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കല്ലറയിലെ മഹിളാ മന്ദിരത്തിന്റെ സംരക്ഷണത്തിലേയ്ക്ക് മാറ്റി.

ബംഗ്ലാദേശാണ് സ്വദേശമെങ്കിലും ഇംഗ്ലണ്ടിലാണ് യുവതി താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട് പൗരത്വവുമുണ്ട്. . ഇതിനിടെ ആരോപണ വിധേയനായ വൈദികന്‍ ഒളിവില്‍ പോയി. പൊലീസ് ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണ്. പൊലീസ് കേസെടുത്തതോടെ ഫാദര്‍ തോമസിനെ വൈദിക വൃത്തിയില്‍നിന്നും മറ്റ് ശുശ്രൂകളില്‍ നിന്നും പാലാ രൂപത പുറത്താക്കി. എല്ലാ നിയമനടപടിയിലും പൂര്‍ണമായി സഹകരിക്കുമെന്നും രൂപത വ്യക്തമാക്കി

pathram desk 2:
Related Post
Leave a Comment