പച്ച മനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുണ്ടാക്കുന്നു, പ്രതികളെ പിടികൂടിയിട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്ന മുന്നറിയിപ്പുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയ കൊലപാതകങ്ങളുടെ ആ ആന്തരീക്ഷം ഇല്ലാതകണമെന്നാതാണ് എല്‍ഡിഎഫ് നിലപാട്. കേരളത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും അതുതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. എല്ലാവരും ഈ സംഭവം നിര്‍ഭാഗ്യകരമായിട്ടാണ് കാണുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈ എടുക്കണമെന്നാണ് സിപിഐയുടെ അഭിപ്രായം. പച്ച മനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതികളെ പിടികൂടിയിട്ടില്ലെങ്കിലാണ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുന്നതെന്നും കാനം കൂട്ടിച്ചേത്തു. ദേശീയ തലത്തില്‍ സംഭവിക്കുന്നതില്‍ നിന്നും വ്യത്യസ്തമായാണ് കേരളത്തില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. അവിടെ വഴി നടക്കാന്‍ സ്വാതന്ത്ര്യമില്ല. ഏത് ഭക്ഷണം കഴിക്കണമെന്ന് അവന്‍ പറയും. വസ്ത്രത്തിന്റെ കാര്യവും അങ്ങനെ തന്നെ. പാപപ്പെട്ടവരെ തല്ലിക്കൊല്ലുകയാണ്.അവരാണ് ഇവിടുത്തെ ക്രമസമാധാനത്തെ കുറിച്ച് പറയുന്നതെന്നും കാനം പറഞ്ഞു.

മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ സിപിഎം നിലപാടില്‍ മാ്റ്റമില്ല. കേസില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുന്നതിലല്ല കാര്യം. ജനങ്ങളുടെ മനസില്‍ എന്താണ് സ്ഥാനം എന്ന്ുള്ളതിലാണ് കാര്യമെന്നും മാണിക്ക് സിപിഐ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ കാര്യം അദ്ദേഹത്തിന് അറിയാമെന്നും കാനം പറഞ്ഞു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment