രാജ്യസുരക്ഷയ്ക്ക് ഭീഷണി!!! ചൈനീസ് ഫോണ്‍ ഉപയോഗിക്കരുതെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്!!!

അമേരിക്കയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ചെനീസ് കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് പൗരന്‍ന്മാര്‍ക്ക് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ZTE, ഹുവായ് എന്നീ കമ്പനികളുടെ ഫോണുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യുഎസ് ചൈന ബന്ധം നയതന്ത്ര തലത്തില്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ചില ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ സുരക്ഷക്ക് ഭീഷണിയാണെന്നാണ് സിഐഎ, എന്‍എസ്എ, എഫ്ബിഐ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികളുടെ വാദം.

വിഷയത്തില്‍ പൗരന്‍മാരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട രഹസ്യാന്വേഷണ, സുരക്ഷാ ഏജന്‍സികള്‍ ZTE, ഹുവായ് തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതികരിച്ച ഹുവായ് കമ്പനി, രഹസ്യാന്വേഷണ ഏജന്‍സികളുടെ വാദം അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ചു.

pathram desk 1:
Related Post
Leave a Comment