‘മാണിക്യ മലരായ പൂവി’യെ കടമെടുത്ത് സി.പി.ഐ!!! സംസ്ഥാന സമ്മേളന പ്രചരണത്തിനായി ‘അഡാര്‍ ലൗവ്വും പ്രിയ വാര്യറും!!!

കോട്ടക്കല്‍: ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം കേരളത്തില്‍ അലതല്ലുകയാണ്. ഒരേസമയം തന്നെ മതവികാരം വ്രണപ്പെടുത്തിയെന്ന വിവാദത്തിലേക്കും നീങ്ങിയിരിക്കുകയാണ് ചിത്രത്തിലെ ഈ ഗാനം. ചിത്രത്തില്‍ നിന്നും ഗാനം പിന്‍വലിക്കുകയാണെന്നും ഇല്ലെന്നുമുള്ള വാദങ്ങളും എത്തിയതോടെ പാട്ടും ചിത്രവും വാര്‍ത്തകളില്‍ നിറയുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ അഡാര്‍ ലൗവ് വീണ്ടും വാര്‍ത്തയാകുന്നത് സി.പി.ഐയുടെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടാണ്. സമ്മേളന പ്രചരണത്തിനായി ഗാനത്തെയും സിനിമയുടെ പോസ്റ്റര്‍ മാതൃകയെയും ഉപയോഗിച്ചിരിക്കുകയാണ് സി.പി.ഐ.

മാര്‍ച്ച് 1,2,3,4 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് എ.ഐ.എസ്.എഫ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ഫ്ളക്സിലാണ് ‘ഒരു അഡാറ് ലൗ’ നായിക പ്രിയ പ്രകാശ് വാര്യര്‍ ഇടം പിടിച്ചിരിക്കുന്നത്.

മാണിക്ക മലരായ പൂവിയിലെ കണ്ണിറുക്കല്‍ രംഗമാണ് ഫ്ളക്സില്‍ ചിത്രീകരിച്ചിരിക്കുന്നത്. സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ ‘അഡാര്‍ പോസ്റ്റര്‍’ വാര്‍ത്തകളിലും ഇടംപിടിച്ചിരിക്കുകയാണ്. വളാഞ്ചേരി വലിയകുന്നിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment