മാലിദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ ഇന്ത്യക്കാരായ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലിദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ തടവിലാക്കിയത്. മണി ശര്‍മ അമൃത്സറില്‍ നിന്നാണ്, അതീഷ് ലണ്ടനിലാണു താമസം.

അതേസമയം മാലിദ്വീപില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് യുഎസും ചൈനയും ഇന്ത്യയുമായി ബന്ധപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.

മാലി വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടന്നതായി പിടിഐക്ക് നല്‍കിയ വിശദീകരണത്തില്‍ ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈന-ഇന്ത്യ നയതന്ത്ര ബന്ധത്തില്‍ ഇനിയൊരു വിളളലുണ്ടാകരുതെന്നതിനാലാണ് മാലിദ്വീപ് വിഷയം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ കാരണമെന്ന് ചൈന വിശദീകരിച്ചു.

pathram desk 1:
Leave a Comment