സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു!! നടി അനസൂയക്കെതിരെ വ്യാപക പ്രതിഷേധം, കുട്ടിയുടെ അമ്മ നടിക്കെതിരെ കേസ് കൊടുത്തു

ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്ത് വയസ്സുകാരന്റ ഫോണ്‍ നിലത്തെറിഞ്ഞ് ഉടച്ചു ൃവെന്ന ആരോപണത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നായികയും അവതാരികയുമായ അനസൂയ വിവാദത്തില്‍. കുട്ടിയുടെ അമ്മ പെട്ടിയ ഫോണുമായി എത്തി നടന്ന സംഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മാത്രമല്ല നടിക്കെതിരെ കേസ് കെടുക്കുകയും ചെയ്തു.

നടി തന്റെ അമ്മ വീട്ടില്‍ എത്തിയതായിരുന്നു, അതിനിടെയാണ് കെച്ചു കുട്ടി അരികലേക്ക് ഓടിയെത്തിയത്. ധൃതിയില്‍ കാറിലേക്ക് കയറാന്‍ ഓടിയ നടി ദേഷ്യം പിടിച്ച് ഫോണ്‍ നിലത്തെറിയുകയായിരുന്നു വെന്നാണ് പരാതി.

എന്നാല്‍ താന്‍ അങ്ങനെയെന്നും ചെയ്തിട്ടില്ലെന്നും സൗമ്യമായ രീതിയിലാണ് അവരേട് പെരുമാറിയതെന്നും, അപ്പോള്‍ താന്‍ സെല്‍ഫിയെടുക്കാന്‍ പറ്റിയൊരു മൂടിലല്ലായിരുന്നെന്നും നടി പറഞ്ഞു. അവരുടെ അപേക്ഷ നിരസിച്ച് താന്‍ പെട്ടന്ന് കാറില്‍ കയറി പോയെന്നും, അതിനുശേഷം അവരുടെ ഫോണിന് എന്താണ് സംഭവിച്ചൈതെന്ന് അറിയില്ലെന്നും നടി പറഞ്ഞു.

എന്തായാലും സംഭവം തെലുങ്കില്‍ വലിയ വാര്‍ത്തയായി കഴിഞ്ഞു. സോഷ്യല്‍ മീഡിയലല്ലാം നടിക്കതിരെ ആളികള്‍ രംഗത്തെത്തി. നടി തന്റ ഫൈസ്ബുക്ക്, ട്വിറ്റര്‍ അകൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

pathram desk 1:
Related Post
Leave a Comment