അല്ലാ… ഇതിലിപ്പോ ആരാ ഒറിജിനല്‍!!! സോഷ്യല്‍ മീഡിയയിൽ പ്രണവിന്റെ അപരന്‍

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ചിത്രം ആദി സൂപ്പര്‍ ഹിറ്റായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളും അഭിനയവും ഏറെ പ്രശംസയ്ക്ക് വഴിവെക്കുകയും ചെയ്തിരിന്നു. ഇതിനിടെയാണ് സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പ്രണവിനെ അനുകരിച്ച് ‘അപര’ന്റെ രംഗപ്രവേശം.

ആദിയിലെ പ്രണവിനെ ഓര്‍മ്മിപ്പിക്കുന്ന ചുള്ളന്‍ ലുക്കിലുള്ള അപരന്റെ ഫോട്ടോ വൈറലായി മാറിയിരിക്കുകയാണ്. പത്തനംതിട്ട സ്വദേശിയായ സനല്‍കുമാറാണ് ഇപ്പോള്‍ അപരന്‍മാരില്‍ താരമായിരിക്കുന്നത്. ഫോട്ടോഗ്രാഫറായ സനല്‍കുമാറിന്റെ സുഹൃത്താണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയാണ് പ്രണവിന്റെ അപരനെ തിരഞ്ഞു പിടിച്ചു രംഗത്ത് കൊണ്ടുവന്നത്.

pathram desk 1:
Leave a Comment