നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല സിനിമയിലേക്ക് മടങ്ങി വരുന്നു… ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരു കാലത്ത് കൗമാരക്കാരുടെ രോമാഞ്ചമായിരുന്ന മാദകസുന്ദരി ഷക്കീല നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നു. തെലുങ്ക് ചിത്രമായ ‘ശീലാവതി വാട്ട് ദ ഫക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഷക്കീലയുടെ മടങ്ങി വരവ്. ചിത്രം തെലുങ്കാണെങ്കിലും ചിത്രത്തിന് പക്ഷെ അടിസ്ഥാനമായിരിക്കുന്നത് കേരളത്തില്‍ നടന്ന ഒരു സംഭവമാണ്. സൈക്കോ ത്രില്ലര്‍ ജോണറിലുള്ള ചിത്രമായിരിക്കുമിതെന്നാണ് വിവരം.

സായ്റാം ദസാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം ഷക്കീല ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഗസ്റ്റ് അപ്പിയറന്‍സുകളില്‍ ഒതുങ്ങുന്നതായിരുന്നു ഷക്കീലയുടെ അഭിനയ ജീവിതം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയാണ് ഷക്കീല ഗസ്റ്റ് അപ്പിയറന്‍സുകള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ അവര്‍ കേന്ദ്രകഥാപാത്രമായി വരുമ്പോള്‍ തന്റെ ആരാധകരും തന്നെ സ്നേഹിക്കുന്നവരും അത് സ്വീകരിക്കുമെന്നാണ് ഷക്കീല കരുതുന്നത്. ഷക്കീലയുടെ കരിയറിലെ 250ാമത്തെ ചിത്രമാണിത്.

pathram desk 1:
Leave a Comment