ബിനോയ് ദുബൈയിലുള്ളപ്പോള്‍ എന്തിനാണ് അറബി ഇവിടെ വന്ന് കഷ്ടപ്പെടുന്നത്: പരിഹാസവുമായ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:ബിനോയിക്കെതിരായ പണമിടപാട് കേസ് സംബന്ധിച്ച വിഷയത്തില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ താനുമായി ബന്ധപ്പെട്ട് ഒരു ബിസിനസും നടന്നിട്ടില്ല. പറയപ്പെടുന്ന കാര്യങ്ങള്‍ ദുബൈയിലാണ് നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ അത് അവിടെയാണ് തീര്‍ക്കേണ്ടത്. അത് അവിടുത്തെ നിയമമനുസരിച്ച് തീര്‍ക്കുമെന്നും കോടിയേരി പറഞ്ഞു.

ബിനോയ് ദുബൈയിലുള്ളപ്പോള്‍ യു.എ.ഇ പൗരന്‍ എന്തിനാണ് കേരളത്തില്‍ വന്ന് കഷ്ടപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.അറബി എന്തും പറഞ്ഞോട്ടെ. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കട്ടെ. മാധ്യമവാര്‍ത്തയില്‍ തകരുന്നതല്ല പാര്‍ട്ടിയെന്നും കോടിയേരി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment