മാനസിക വൈകല്യമുള്ള സ്ത്രീയെ സമീപവാസികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു, ചട്ടുകം പഴുപ്പിച്ച് ഉള്ളം കാലില്‍ വെച്ചു പൊള്ളിക്കുന്ന വീഡിയോ പുറത്ത്

വൈപ്പിന്‍: എറണാകുളം പള്ളിപ്പുറം കോണ്‍വെന്റില്‍ മാനസിക വൈകല്യമുള്ള സ്ത്രീയെ സമീപവാസികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്.

മുറ്റത്ത് കമിഴ്ന്നു കിടക്കുന്ന സ്ത്രീയെ ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം ചട്ടുകം പഴുപ്പിച്ച് ഉള്ളം കാലില്‍ വെച്ചു പൊള്ളിക്കുന്ന ദാരുണ ദൃശ്യമാണ് പ്രചരിക്കുന്നത്.സമീപത്ത് കുറേ പേര്‍ നോക്കി നില്‍ക്കുന്നതായും വീഡിയോയില്‍ കാണാം. അതേസമയം മര്‍ദ്ദിക്കുന്നതിന്റെ കാരണം വ്യക്തമല്ല.’ഇത് യുപിയില്‍ അല്ല.. ദൈവത്തിന്റെ സ്വന്തം നാട്ടില്‍…. പ്രതികരിക്കൂ’ എന്ന് പറഞ്ഞുകൊണ്ട് സജു ആന്റണി എന്നയാളാണ് വീഡിയോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

pathram desk 2:
Related Post
Leave a Comment