ഇടവേളക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥ എഴുതുന്നു, ചിത്രത്തിന്റെ പേര് പുറത്തുവിട്ട് മഞ്ജു വാര്യര്‍

അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തു വിട്ട് നടി മഞ്ജുവാര്യര്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ‘എന്റെ മെഴുകുതിരി അത്താഴങ്ങള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന് ആശംസ നേര്‍ന്ന് മഞ്ജുവാര്യര്‍ നല്‍കിയ കുറിപ്പ് ഇങ്ങനെ

‘എന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീ അനൂപ് മേനോന്‍ തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് സന്തോഷത്തോടെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു!’

pathram desk 2:
Related Post
Leave a Comment