വായുവിലെ ആ ‘തലകുത്തി മറിയല്‍,’ ‘മൂന്നാംമുറ’യിലെ അലി ഇമ്രാനെ ഓര്‍മ്മിപ്പിച്ചുവെങ്കില്‍ അതിനെയാണല്ലോ നമ്മള്‍ പാരമ്പര്യം എന്ന് പറയുന്നത്; പ്രണവിന് പ്രകീര്‍ത്തിച്ച് ബി. ഉണ്ണികൃഷ്ണന്‍

കൊച്ചി: തീയേറ്ററുകള്‍ കീഴക്കി പടയോട്ടം തുടരുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് ആശംസകളുമായി സംവിധായകന്‍ ബി. ഉണ്ണികൃഷണന്‍. ചിത്രത്തിലെ പ്രണവിന്റെ ആക്ഷന്‍ അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.

അപ്പു ഒരു വിസ്ഫോടനം നടത്തി എത്തിയിരിക്കുകയാണ്. അവന്‍ ഇവിടെ തന്നെയുണ്ടാകുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ക്ലെമാക്സിലെ വില്ലന്റെ തോക്കടിച്ചു കളയുന്ന വായുവിലെ ആ ‘തലകുത്തി മറിയല്‍,’ ‘മൂന്നാം മുറ’യിലെ അലി ഇമ്രാനെ ഓര്‍മ്മിപ്പിച്ചുവെങ്കില്‍ അതിനെയാണല്ലോ നമ്മള്‍ പാരമ്പര്യം എന്ന് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി റിലീസ് ചെയ്തത്. മികച്ച റിപ്പോര്‍ട്ടുകളാണ് ആദ്യ ദിവസം ആദിക്ക് ലഭിച്ചത്. നേരത്തെ ആദിയിലൂടെ അരങ്ങേറുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ പ്രണവിന് ആശംസ നേര്‍ന്നിരുന്നു.

pathram desk 1:
Related Post
Leave a Comment