ഏറ്റവും ഉയരത്തില്‍ നിന്ന് ബാസ്‌കറ്റ് ബോള്‍ വീഴ്ത്തി ലോകറെക്കോര്‍ഡ് നേടി ഓസ്‌ട്രേലിയക്കാരന്‍. 660 അടി ഉയരമുള്ള ആഫ്രിക്കന്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നായിരുന്നു സാഹസികപ്രകടനം. വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് താഴെയുള്ള ബാസ്‌കറ്റിലേക്ക് പന്ത് വീഴ്ത്തിയായിരുന്നു റെക്കോര്‍ഡ് നേട്ടം.യൂട്യൂബ് വ്ളോഗര്‍ സംഘമായ ബ്രറ്റ് സ്റ്റാന്‍ഫോര്‍ഡ്, ഡറെക്ക് ഹെറന്‍, സ്‌കോട്ട് ഗാഉന്‍സണ്‍ എന്നിവരടങ്ങുന്ന ടീമാണ് ലോകറെക്കോര്‍ഡ് തകര്‍ത്തത്. എല്ലാ ദിവസവും മലകേറി മുകളിലെത്തിയായിരുന്നു ഈ പരിശ്രമം.
ആറ് ദിവസത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 2 മിനുറ്റ് 11 സെക്കന്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ ഇവര്‍ തങ്ങളുടെ നേട്ടം പകര്‍ത്തിയിട്ടുണ്ട്.2009തു മുതല്‍ ഇത്തരത്തലുള്ള വീഡിയോകള്‍ പകര്‍ത്താന്‍ തുടങ്ങിയെങ്കിലും ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുമെന്ന് ഇവര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.ലോകത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ മാവോസിന് മുകളില്‍ നിന്നായിരുന്നു ഇതിന് മുന്നിലത്തെ റെക്കോര്‍ഡ് നേട്ടം.അണക്കെട്ടിന് താഴെയുള്ള ബാസ്‌കറ്റിലേക്ക് ഡെറക് പന്തെറിഞ്ഞ് വീഴ്ത്തിയത് 180.7 മീറ്റര്‍ (593 അടി) ഉയരത്തില്‍ നിന്നായിരുന്നു. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ഇവര്‍ തകര്‍ത്തിരിക്കുന്നത്.