പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈറ്റ്, രാജ്യം വിടാനുള്ള അവസാന തീയതി ഫെബ്രുവരി 22

കുവൈറ്റ് : കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയുള്ള സമയത്ത് രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാം.രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴയടച്ച് രേഖകള്‍ ശരിയാക്കാന്‍ അവസരം കൂടി ഒരുക്കിയാണ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് ഉത്തരവ് ഒപ്പുവച്ചത്. ഫെബ്രുവരി 22നുശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയുമുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സിവില്‍-ക്രിമിനല്‍ കേസുകളിലോ സാന്പത്തിക വ്യവഹാരങ്ങളിലോ ഉള്‍പ്പെട്ടവര്‍ക്കു കേസ് നടപടികള്‍ പൂര്‍ത്തിയാക്കാതെ രാജ്യം വിടാന്‍ സാധിക്കില്ല. കുവൈറ്റില്‍ ഏകദേശം ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.

Similar Articles

Comments

Advertismentspot_img

Most Popular