ജസ്റ്റിസ് ലോയയുടെ മരണപ്പെട്ട എല്ലാ കേസുകളും സുപ്രിം കോടതിയിലേക്ക്, കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: സി.ബി.ഐ ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണപ്പെട്ട കേസ് സുപ്രിം കോടതി പരിഗണിക്കും. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നാളെ പരിഗണിക്കാനിരുന്ന ബോംബെ ഹൈക്കോടതിയിലെ ഹരജിയും സുപ്രിം കോടതിയിലേക്ക് മാറ്റി.ഹരജി ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍ വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍. കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും.

ലോയയുടെ കേസ് അതീവഗൗരവതരമാണ്. കേസ് സംബന്ധിച്ച എല്ലാ രേഖകളും മഹാരാഷ്ട്ര സര്‍ക്കാരിന് മാധ്യമങ്ങള്‍ക്ക് കൈമാറാം. അതു പോലെ ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ മറ്റേതെങ്കിലും കോടതികളില്‍ നിലവിലുണ്ടെങ്കില്‍ അത് സുപ്രിം കോടതിയിലേക്ക് മാറ്റണം. അതിനാല്‍ കേസുകള്‍ സംബന്ധിച്ച പത്ര റിപ്പോര്‍ട്ടുകള്‍ മാത്രമല്ല, എല്ലാ രേഖകളും പരിശോധിക്കും. അതിനുശേഷം മാത്രമേ കേസില്‍ ഒരു തീരുമാനം കോടതി കൈക്കൊള്ളുകയുള്ളൂവെന്നും കോടതി ഉത്തരവിട്ടു.

pathram desk 2:
Related Post
Leave a Comment