വിവാഹവേഷത്തില്‍ അതിസുന്ദരിയായി ഭാവന

വിവാഹവേഷത്തില്‍ അതി സുന്ദരിയായി ഭാവന. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയും ചെട്ടിനാട് ട്രഡീഷണല്‍ ലുക്ക് ആഭരണങ്ങളുടെ പ്രൗഢിയും, ഭാവനയുടെ സൗന്ദരിത്തിന് മാറ്റ് കൂട്ടി. കൂട്ടുകാരും സഹപ്രവര്‍ത്തകരും ആശംസകളുമായെത്തിയപ്പോള്‍ ഭാവന വികാരഭരിതയായി.
പ്രശസ്ത സെലിബ്രിറ്റി മേക്അപ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ഭാവനയെ അണിയിച്ചൊരുക്കിയത്.
ഇന്ന് രാവിലെ 9.30ന് തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ചു നടന്ന ചടങ്ങിലാണ് കന്നഡ നിര്‍മ്മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ പങ്കെടുത്തു.
ബന്ധുക്കള്‍ക്കുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും ചലച്ചിത്രമേഖലയിലുള്ളവര്‍ക്കുള്ള വിരുന്ന് വൈകിട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററിലുമാണ്.Similar Articles

Comments

Advertismentspot_img

Most Popular