ഭാവനയുടെ വിവാഹം നാളെ… മെഹന്തി ചടങ്ങില്‍ മഞ്ഞ ഗൗണില്‍ തിളങ്ങി താരം, ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കൊച്ചി: വീണ്ടുമൊരു താരവിവാഹത്തിനു കൂടി സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുകയാണ്. നാളെയാണ് നടി ഭാവനയുടെ വിവാഹം. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മഞ്ഞഗൗണിലെത്തിയാണ് താരം ഫോട്ടോ ഷൂട്ടിനൊരുങ്ങിയത്. കന്നഡ നിര്‍മ്മാതാവായ നവീനുമായാണ് ഭാവനയുടെ കല്യാണം. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. നാലുവര്‍ഷത്തോളം നീണ്ട പ്രണയവും സൗഹൃദവും വിവാഹത്തിലെത്തുകയായിരുന്നു. നടിയുടെ സഹോദരനാണ് ഭാവനയുടെ മെഹന്തി ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് വിവാഹം ജനുവരി 22 ആണെന്ന് അറിയിച്ചത്.

ഭാവനയുടെ ജന്മദേശമായ തൃശ്ശൂരില്‍ വച്ചാണ് വിവാഹം. ചടങ്ങില്‍ അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക.

കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന ചലച്ചിത്രലോകത്തേക്ക് ചുവട് വെച്ചത്. കുറഞ്ഞ കാലംകൊണ്ടുതന്നെ മലയാളം, തെലുങ്ക്, കന്നഡ സിനിമകളില്‍ നായികയായി ഭാവന തിളങ്ങി.

വിവാഹത്തിനുശേഷം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്വീകരണ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. സിനിമരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular