തമിഴ് നടന്‍ ജീവ നായകനായ കീയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ക്ഷുഭിതനായി വിജയ് സേതുപതി. ചടങ്ങിനിടെ നിര്‍മ്മാതാക്കളുടെ സംഘടനയിലെ പ്രശ്നം ഉയര്‍ന്ന് വരികയും നിര്‍മ്മാതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തതാണ് സേതുപതിയെ ക്ഷുഭിതനാക്കിയത്. പരിപാടിയില്‍നിന്ന് ഇറങ്ങിപോകാന്‍ തുടങ്ങിയ സേതുപതിയെ പണിപ്പെട്ടാണ് ശാന്തനാക്കിയത്.ചടങ്ങില്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ നിര്‍മ്മാതാക്കളുടെ സംഘടനാ പ്രശ്നങ്ങള്‍ സ്വകാര്യ യോഗത്തിലാണ് പരിഹരിക്കേണ്ടതെന്നും അതിന് ഒരു പൊതുചടങ്ങ് അല്ല ഉപയോഗിക്കേണ്ടതെന്നും സേതുപതി പറഞ്ഞു. ഞാനിവിടെ വന്നപ്പോള്‍ നിര്‍മ്മാതാക്കളുടെ സംഘടനാ യോഗത്തിനാണോ ഓഡിയോ ലോഞ്ചിനാണോ വന്നതെന്ന് അത്ഭുതപ്പെട്ടു പോയെന്നും ഇത്തരം സംഭവങ്ങള്‍ നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
‘പൊതുജനങ്ങള്‍ക്കിടയില്‍ സിനിമക്കാരെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടാകാന്‍ ഇത്തരം സംഭവങ്ങള്‍ ഇടയാക്കും. സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ ഓരോരുത്തരും കഷ്ടപ്പെട്ടാണ് സിനിമ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്‍ഡസ്ട്രി സക്സസ്ഫുളായ ആളുകളഎ മാത്രമെ ബഹുമാനിക്കുകയുള്ളു. നിങ്ങള്‍ എത്ര വലിയ താരമാണെങ്കിലും നാല് പടം തുടരെ പൊട്ടിയാല്‍ നിങ്ങള്‍ ഇന്‍ഡസ്ട്രിയില്‍നിന്ന് ഔട്ടാണ്. അതുകൊണ്ട് നമുക്ക് പരസ്പര ബഹുമാനത്തോടെ സംസാരിക്കാം’ വിജയ് സേതുപതി പറഞ്ഞു.