ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് എംപിമാരുടെ ഉറപ്പ്, അന്വേഷണം തുടങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

ന്യൂഡല്‍ഹി : ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചതായി എംപിമാരായ ശശി തരൂരും കെസി വേണുഗോപാലും അറിയിച്ചു. കേന്ദ്രമന്ത്രി പേഴ്സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിംഗാണ് ഇക്കാര്യം ഉറപ്പ് നല്‍കിയതെന്നും സിബിഐ ഡയറക്ടറുമായി ജിതേന്ദ്രസിംഗ് ഉടന്‍ ചര്‍ച്ച നടത്തുമെന്നും ഇരുവരും അറിയിത്തു.

അതേസമയം സെക്രട്ടറിയേറ്റ് പടിക്കല്‍ തുടരുന്ന തന്റെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. സിബിഐ അന്വേഷണം തുടങ്ങുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്. 766 ദിവസമായി തുടരുന്ന സമരം സഹോദരന്റെ കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ്.കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഈ വിഷയം ഉയര്‍ത്തിയപ്പോഴാണ് സമരം വലിയ പ്രാധാന്യം നേടിയത്. ഇതേതുടര്‍ന്ന് സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ളവര്‍ ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular