വരും തലമുറയ്ക്ക് നിങ്ങളൊരു പ്രതീക്ഷയാണ്, നിനക്ക് അര്‍ഹിക്കുന്ന നീതി ലഭിക്കട്ടെ’: കേരളജനത എറ്റെടുത്ത ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി പൃഥ്വിരാജ്

അനുജന് വേണ്ടി സെക്രട്ടേറിയേറ്റ് പടിക്കല്‍ രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്. നീ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് ആധുനിക കാലത്തിന്റെ മനുഷ്യത്വമാണെന്നും നീ അര്‍ഹിക്കുന്ന നീതി നിനക്ക് ലഭിക്കട്ടെയെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

നീ ഇത് ചെയ്യുന്നത് നിനക്ക് വേണ്ടിയും നിന്റെ കുടുംബത്തിന് വേണ്ടിയും നിന്റെ സഹോദരന് വേണ്ടിയുമാണെങ്കിലും വരും തലമുറയ്ക്ക് നിങ്ങളൊരു പ്രതീക്ഷയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ഇരിക്കുന്നതിന്റെ ചിത്രത്തോട് കൂടിയാണ് പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

pathram desk 2:
Related Post
Leave a Comment