അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന കാലഘട്ടം കലാകാരന്മാര്‍ക്കും കലയ്ക്കും വളരാന്‍ പറ്റിയ സമയമാണ്, നാം ആരെയും പേടിക്കേണ്ടതില്ലെന്ന് വിശാല്‍ ഭരദ്വാജ്

മുംബൈ: ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന ഈ കാലഘട്ടം കലാകാരന്മാര്‍ക്കും കലക്കും വളരാന്‍ പറ്റിയ സമയമാണെന്ന് ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. ന്യൂഡ് എന്ന തന്റെ പുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിശാല്‍ ഭരദ്വാജ്.

നിങ്ങള്‍ക്ക് ശരിയായ വഴിയേതെന്ന് ബോധ്യമുണ്ടെങ്കില്‍ അതേക്കുറിച്ച് സംസരിക്കാന്‍ എന്തിനു മടിക്കണം. നിങ്ങള്‍ ആരുടെയെങ്കിലും മുഖത്തടിക്കാന്‍ തീരുമാനിച്ചാല്‍ സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ ചെയ്താല്‍ മാത്രമേ ഫലമുള്ളു. അല്ലാതെ അന്തരീക്ഷത്തില്‍ അടിച്ചതു കൊണ്ട് നേട്ടമൊന്നുമില്ല. നാം ആരെയും പേടിക്കേണ്ടതില്ലെന്ന് ചരിത്രം തെളിയിക്കുന്നുവെന്നും വിശാല്‍ ഭരദ്വാജ് വ്യക്തമാക്കി.

ഷേക്‌സിപിയര്‍ നാടകങ്ങളെ അടിസ്ഥാനമാക്കി ഹൈദര്‍, ഓംകാര എന്നീ ചിത്രങ്ങള്‍ വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്തിരുന്നു. തന്റെ ചിത്രങ്ങളുടെ വിഷയങ്ങള്‍ പലപ്പോഴും വിവാദമായിരുന്നെങ്കിലും അതില്‍ നിന്ന് പിന്മാറാന്‍ വിശാല്‍ ഒരിക്കലും തയ്യാറായിട്ടില്ല.

pathram desk 2:
Leave a Comment