ആദ്യം തെറി വിളിച്ചത് കുറഞ്ഞു പോയെന്നാണ് കരുതുന്നത്…ബലരാമാ ആദ്യം സഖാവ് എ.കെ.ജി ആരാണെന്ന് പഠിക്കണം; വി.ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഇര്‍ഷാദ് (വീഡിയോ)

എ.കെ.ജിയ്ക്കെതിരായി വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നിരവധി പേര്‍ ഇതിനോടകം വിമര്‍ശനവുമായി രംഗത്ത് വന്നിരിന്നു. നടന്‍ ഇര്‍ഷാദും അക്കൂട്ടത്തില്‍ ഉണ്ടായിരിന്നു. എന്നാല്‍ ആദ്യം തെറിവിളിച്ചത് കുറഞ്ഞുപോയെന്ന തോന്നലില്‍ ബല്‍റാമിനെതിരെ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇര്‍ഷാദ്. തന്റെ ആദ്യ പ്രതികരണത്തില്‍ പരാതി ഉയര്‍ന്ന സാഹചാര്യത്തിലാണ് ഇര്‍ഷാദ് ഫേസ്ബുക്ക് ലൈവിലൂടെ ബല്‍റാമിനെതിരെ വീണ്ടും രംഗത്ത് വന്നത്.

താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ചീത്ത പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തോന്നുന്നതെന്നും ഇര്‍ഷാദ് പറഞ്ഞു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണമെന്നും ഇര്‍ഷാദ് താക്കീത് നല്‍കുന്നുണ്ട്.

ഇര്‍ഷാദിന്റെ വാക്കുകള്‍ ഇങ്ങനെ
‘ബല്‍റാമിനെ ഞാന്‍ തെറിവിളിച്ച സംഭവത്തില്‍ കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു.’

pathram desk 1:
Related Post
Leave a Comment