ഇങ്ങനെ എഴുതാന്‍ വേഡ്‌സ് വര്‍ത്തിനു പോലും കഴിയില്ല, അതുകൊണ്ടാണ് സുധാകരനെ മഹാകവി ജി എന്നു വിളിക്കുന്നത്: മന്ത്രി ജി.സുധാകരന്റ കവിതയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കവിതയെ പരിഹസിച്ച് അഡ്വ; എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അയ്യപ്പനെ കുറിച്ച് ജി.സുധാകരന്‍ എഴുതിയ കവിതയെ ആണ് ജയശങ്കര്‍ പരിഹസിക്കുന്നത്.മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍, മന്ത്രിയുടെ പുതിയ കവിത മാര്‍ക്സിനെ പറ്റിയല്ല,ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാന്‍ ശ്രീധര്‍മ്മശാസ്താവിനെ പ്രകീര്‍ത്തിക്കുന്നതാണ്- അതും ഇംഗ്ലീഷില്‍.

ഇങ്ങനെ എഴുതാന്‍ വേഡ്‌സ് വര്‍ത്തിനു പോലും കഴിയില്ലെന്നും അതുകൊണ്ടാണ് സുധാകരനെ മഹാകവി ജി എന്നു വിളിക്കുന്നതെന്നും ഷേക്സ്പിയര്‍, ഷാ, ഗാല്‍സ്വര്‍ത്തി, കീറ്റ്സ്, ഷെല്ലി, ബൈറന്‍, ടെനിസന്‍ ഒക്കെ ബൈഹാര്‍ട്ടാണെന്നും ജയശങ്കര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

മണിയാശാനെപ്പോലെയോ ശൈലജട്ടീച്ചറെ പോലെയോ വെറുമൊരു മാർക്സിസ്റ്റ് മന്ത്രിയല്ല, ജി സുധാകരൻ. കൊല്ലം എസ് എൻ കോളേജിൽ പഠിച്ച് കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് എംഎ പാസായിട്ടുണ്ട്. ഷേക്സ്പിയർ, ഷാ, ഗാൽസ്വർത്തി, കീറ്റ്സ്, ഷെല്ലി, ബൈറൻ, ടെനിസൻ ഒക്കെ ബൈഹാർട്ടാണ്.

മരാമത്തു വകുപ്പിലെ ജോലിത്തിരക്കിലും മന്ത്രി കവിത എഴുതുന്നുണ്ട്- മലയാളത്തിലും ഇംഗ്ലീഷിലും.

മഹത്തായ റഷ്യൻ വിപ്ലവത്തിൻ്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ, മന്ത്രിയുടെ പുതിയ കവിത മാർക്സിനെ പറ്റിയല്ല,ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാൻ ശ്രീധർമ്മശാസ്താവിനെ പ്രകീർത്തിക്കുന്നതാണ്- അതും ഇംഗ്ലീഷിൽ.

The Great Open Secret എന്ന കവിത വിശ്വസാഹിത്യത്തിനു മുതൽക്കൂട്ടാണ്. നോക്കൂ:
“Nature rules the Nature
No rule over the Nature
Who goes above the Nature
Never returns!
He returns to the soil
For he traverses
With the Nature’s pavement
And there is nothing above the Nature”

ഇങ്ങനെ എഴുതാൻ വേഡ്സ് വർത്തിനു പോലും കഴിയില്ല. അതാണ് സഖാവ് സുധാകരൻ. അതുകൊണ്ടാണ് അദ്ദേഹത്തെ മഹാകവി ജി എന്നു വിളിക്കുന്നത്.

പത്തു കൊല്ലം മുമ്പ്, ദേവസ്വം മന്ത്രിയായിരുന്ന സുധാകരൻ ശബരിമലയ്ക്കു പോയതും ശ്രീകോവിലിനു നേരെ കൈകൂപ്പാഞ്ഞതും ‘അയ്യപ്പ സ്വാമിക്ക് ശക്തിയുണ്ടെങ്കിൽ ഇയാൾക്ക് പണികിട്ടും’ എന്ന് ആർ ബാലകൃഷ്ണപിളള ശപിച്ചതും അധികം വൈകാതെ ദേവസ്വം വകുപ്പ് കടന്നപ്പളളിക്കു കൊടുത്തതും ഓർമ്മിക്കുക.

ഇപ്പോൾ അതേ അയ്യപ്പ സ്വാമിയെക്കുറിച്ച് സുധാകരൻ എഴുതുന്നു:
“Swami is Guru
Swami is Kin
Swami is the Guide
Swami is the Nature
The Omnipotent
The Omnipresent
And all powerful.”

അയ്യപ്പസ്വാമിയുടെ ഓരോ ലീലാവിലാസങ്ങൾ എന്നല്ലാതെ എന്തു പറയാൻ കഴിയും? സ്വാമിയേ ശരണമയ്യപ്പ!

Similar Articles

Comments

Advertismentspot_img

Most Popular