യു പ്രതിഭയുടേത് ഒരു അമ്മയുടെ വികാരപ്രകടനമായി മാത്രം കണ്ടാൽ മതി, അതിനപ്പുറം ഒന്നുമില്ല, എക്‌സൈസ് ആരെയും ബോധപൂർവം കേസിൽ പ്രതിയാക്കില്ല, അങ്ങനെ പ്രതിയാക്കിയാൽ വിവരമറിയില്ലേ- ആർ നാസർ

ആലപ്പുഴ: മകനുമായി ബന്ധപ്പെട്ട കഞ്ചാവ് കേസിൽ യു പ്രതിഭ പറഞ്ഞ കാര്യങ്ങൾ ഒരു അമ്മയുടെ വികാരപ്രകടനമായി മാത്രം കണ്ടാൽ മതിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ. അവരുടെ ഏകമകനുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു പ്രശ്‌നംവന്നത്. അപ്പോൾ അമ്മയെന്ന രീതിയിൽ സ്വാഭാവികമായ ഒരു പ്രതികരണമുണ്ടായി. അതിനപ്പുറം ഒന്നുമില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. മാത്രമല്ല എക്‌സൈസ് ആരെയും ബോധപൂർവം കേസിൽ പ്രതിയാക്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.

”അവർ എംഎൽഎ മാത്രമല്ലല്ലോ, അവർ ഒരു അമ്മ കൂടിയാണ്. അവരുടെ ഏകമകനാണ്. ആ ഏകമകനുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു പ്രശ്‌നം വന്നത്. അപ്പോൾ അമ്മയെന്ന രൂപത്തിൽ സ്വാഭാവികമായും അവരുടെ പ്രതികരണമുണ്ടായി. അതിനപ്പുറം ഒന്നുമില്ല. അവരുടെ വിശ്വാസം ആ കുട്ടി അങ്ങനെ ചെയ്തിട്ടില്ലെന്നാണ്. മകൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് തന്നെയാണ് അവർ വിശ്വസിക്കുന്നത്. ഒരു കൂട്ടുകെട്ടിൽപ്പോയി ഇങ്ങനെ കേസിൽ പ്രതിയായപ്പോൾ ഒരു അമ്മയുടെ വേദനയാണ് അവർ പറഞ്ഞത്. അതാണ് അവർ പ്രകടിപ്പിച്ചത്.
വിനോദ സഞ്ചാരത്തിനിടെ റിസോർട്ടിൽ ആറാം നിലയിൽ നിന്ന് താഴെവീണ് 10 വയസുകാരന് ദാരുണാന്ത്യം, അപകടം കസേരയിൽ കയറിനിന്ന് ജനൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ

ആ പയ്യൻ മാത്രമല്ല, വേറെ കുട്ടികളുമായി പോയസമയത്താണ് ഇങ്ങനെ കേസായത്. നാട്ടിൻപുറത്ത് കുട്ടികൾ കൂട്ടംകൂടിയാണല്ലോ ഇങ്ങനെയെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ ഏതോ ഗ്യാങ്ങിനകത്ത് ഈ പയ്യൻ പെട്ടുപോയതായിരിക്കണം. അങ്ങനെയാകും ഈ കേസ് വന്നിട്ടുള്ളത്.

മാത്രമല്ല ഒറ്റമകനെയുള്ളൂ. ഭർത്താവ് മരിച്ചതാണ്. അവർ അവനെ വളർത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ ഇത് കേട്ടപ്പോളുണ്ടായ പെട്ടെന്നുണ്ടായ ഒരു പ്രതിഷേധമായിരുന്നു. അവർക്കുണ്ടായ വേദന ഇതാണ്. അങ്ങനെ കണ്ടാൽ മതി. എക്‌സൈസ് ബോധപൂർവം ആരെയും കേസിൽ പ്രതിയാക്കില്ല. അങ്ങനെ പ്രതിയാക്കിയാൽ വിവരമറിയില്ലേ. അങ്ങനെ ആരെയും പ്രതിയാക്കാൻ പറ്റില്ലല്ലോ”, സി.പി.എം. ജില്ലാ സെക്രട്ടറി പറഞ്ഞു.

പൊലീസ് രാവിലെ ഏഴരയോടെ റിസോർട്ടിൽ എത്തി… ആയിരം ഏക്കറിൽ നടന്നത് രഹസ്യ നീക്കം…!!! ലോക്കൽ പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷം…!!! ഒളിവിൽ പോകുന്നതിന് മുൻപ് മിന്നൽ നീക്കവുമായി പൊലീസ്…

കഴിഞ്ഞദിവസം വാർത്താസമ്മേളനം വിളിച്ചുചേർത്ത് മകനുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ച് യു പ്രതിഭ വിശദീകരണം നൽകിയിരുന്നു. അതിൽ മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും ഇതിന്റെ പേരിൽ വലിയ വേട്ടയാടലാണ് ദിവസങ്ങളായി നടക്കുന്നതെന്നും എംഎൽഎ പറഞ്ഞിരുന്നു. ചില മാധ്യമങ്ങൾ പ്രത്യേകം അജണ്ടയോടെ വാർത്ത നൽകി. എന്നാൽ, പാർട്ടി വലിയ പിന്തുണയാണ് നൽകിയത്. മകൻ എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ അവനെ തിരുത്തേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നാൽ, മകൻ തെറ്റ് ചെയ്തിട്ടില്ല. മകന്റെ ചിത്രമടക്കം കൊടുത്ത് വാർത്ത നൽകി. കഴിഞ്ഞ ദിവസം ലഹരിക്കടിമപ്പെട്ട രണ്ട് കുട്ടികൾ ഒരാളെ കുത്തിക്കൊലപ്പെടുത്തിയപ്പോൾ പോലും അവരുടെ ചിത്രങ്ങൾ കൊടുത്തിരുന്നില്ല. കൊടുക്കേണ്ട കാര്യവുമില്ല. പക്ഷെ, മകന്റെ കാര്യത്തിൽ വ്യക്തിപരമായി ദിവസങ്ങളോളം അക്രമം നേരിട്ടുവെന്നും പ്രതിഭ പറഞ്ഞു.

മാത്രമല്ല താൻ മതം പറഞ്ഞുവെന്ന തരത്തിൽ വലിയ ചർച്ച നടക്കുന്നു. ഒരിക്കലും ഇല്ലാത്തൊരു പരാമർശമാണത്. കാര്യങ്ങൾ വളച്ചൊടിച്ചാണ് അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ചില ചാനലുകൾക്ക് അവരുടേതായ അജണ്ടകളുണ്ടായിരുന്നു. അത് നടപ്പാക്കുകയും ചെയ്തുവെന്നും പ്രതിഭ ആരോപിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7