ക്രിസ്‌മസ് ആഘോഷത്തിനിടെ വി.എച്ച്.പി ഭീഷണിയിൽ ഗൂഢാലോചന ഇല്ലെന്ന് പോലീസ്..!! പുൽക്കൂട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലും പങ്കില്ല…!! ബോധപൂർവം മറ്റാരോ പുൽക്കൂട് നശിപ്പിച്ചെന്നും പൊലീസ്….

പാലക്കാട്: നല്ലേപ്പിള്ളി സർക്കാർ യുപി സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതില്‍ ഗൂഢാലോചനയില്ലെന്നു പൊലീസ്. തത്തമംഗലം സ്‌കൂളിൽ പുൽക്കൂട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലും ഇവർ‌ക്ക് പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി അനിൽകുമാർ, ബജ്റംഗ്‌ദൾ ജില്ലാ സംയോജക് സുശാസനൻ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേലായുധൻ എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് പൊലീസിന് ഇക്കാര്യം മനസ്സിലായത്.

പെട്ടെന്നുള്ള പ്രകോപനമാണ് ആഘോഷം ചോദ്യം ചെയ്യാനുള്ള കാരണം. ബോധപൂർവം മറ്റാരോ പുൽക്കൂട് നശിപ്പിച്ചുവെന്നും ഇവര്‍ക്കെതിരെ ആയുധമാക്കാന്‍ ശ്രമിച്ചുവെന്നുമാണ് അന്വേഷണസംഘം സംശയിക്കുന്നത്. സാമൂഹ്യവിരുദ്ധരാകാം ഇതു ചെയ്തതെന്നാണു നിഗമനം. നല്ലേപ്പിള്ളി സ്കൂളിലെ അതിക്രമവും, തത്തമംഗലം സ്കൂളിലെ പുല്‍ക്കൂട് നശിപ്പിച്ചതും ചിറ്റൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

ശിരോവസ്ത്രം അഴിക്കാത്ത സ്ത്രീകളുടെ മുഖത്തടിച്ചു…!! വസ്ത്രങ്ങള്‍ അഴിപ്പിച്ച് പന്ത്രണ്ട് മണിക്കൂറിലധികം തണുപ്പത്ത് നിര്‍ത്തി..!! സർജറി വിഭാഗത്തിന് തീയിട്ടു…!!! രോഗികളുടെ മുഖത്ത് തുപ്പി.., കൊടുംതണുപ്പിൽ രണ്ട് മണിക്കൂറോളം നടത്തിച്ചു…!!! ഇസ്രയേൽ സൈന്യം ചെയ്ത ക്രൂരതകൾ വെളിപ്പെടുത്തി നഴ്സ്..!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7