BREAKING NEWS

ഉറഞ്ഞുകൂടിയ അതിശൈത്യത്തിൽ മുകളിലേക്ക് പൊന്തിവരാതെ മൃതദേഹങ്ങൾ, സിംബാബ്‌വെയിലെ ഫെറി ബോട്ട് ദുരന്തത്തിൽ മരണം 72 ആയി, നടന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജല ദുരന്തം

· · 1 min read
Share: Copied!

ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 72 ആയി. സിംബാബ്‌വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജല ദുരന്തങ്ങളിലൊന്നാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സർക്കാരിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസി നടത്തുന്ന, ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിയ ഫെറി ബോട്ടാണ് ശക്തമായ കാറ്റിൽ പെട്ട് തടാകത്തിൽ കീഴ്മേൽ മറിഞ്ഞത്. സിംബാബ്‌വെ-സാംബിയ അതിർത്തിയിലുള്ള വലിയ തടാകത്തിനു ചുറ്റും താമസിക്കുന്ന ഗ്രാമീണരും മത്സ്യ വ്യാപാരികളുമായിരുന്നു ബോട്ടിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗം പേരും.

90 പേരെ മാത്രം കയറ്റാൻ അനുമതിയുള്ള ബോട്ടിൽ അഞ്ച് ജീവനക്കാരും 114 മുതിർന്നവരും എണ്ണമറിയാത്ത അത്രയും കുട്ടികളും ഉണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ 77 പേരെ രക്ഷപ്പെടുത്തിയിരുന്നു. ശൈത്യം കാരണം തടാകത്തിലെ വെള്ളത്തിനു കടുത്ത തണുപ്പുള്ളതിനാൽ മൃതദേഹങ്ങൾ മുകളിലേക്ക് പൊന്തിവരാൻ സമയമെടുക്കുന്നുണ്ടെന്ന് തിരച്ചിലിനു നേതൃത്വം നൽകുന്ന ബോട്ട് റെജിമെന്റ് കമാൻഡർ ലഫ്റ്റനന്റ് കേണൽ ജോസഫ് മുച്ചെച്ചെസി പറഞ്ഞു. എങ്കിലും തടാകത്തിലുള്ള മുഴുവൻ മൃതദേഹങ്ങളും കണ്ടെത്താനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

അതേസമയം നിലവിൽ കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബോട്ട് പുറപ്പെട്ട് അൽപം കഴിഞ്ഞപ്പോൾ ഉള്ളിലേക്ക് വെള്ളം കയറാൻ തുടങ്ങിയിരുന്നതായും യാത്ര അവസാനിപ്പിച്ച് തിരികെ പോകാൻ ഡ്രൈവറോട് തങ്ങൾ അപേക്ഷിച്ചിരുന്നതായും രക്ഷപ്പെട്ട യാത്രക്കാർ വെളിപ്പെടുത്തി. ബോട്ട് മുങ്ങാൻ തുടങ്ങിയതോടെ ആളുകൾ ജീവൻരക്ഷാ ജാക്കറ്റുകൾക്കായി പരക്കം പാഞ്ഞു. എന്നാൽ അവ എങ്ങനെയാണ് ധരിക്കേണ്ടതെന്ന് പോലും ഭൂരിഭാഗം പേർക്കും അറിയില്ലായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് ബോട്ട് മുങ്ങിയതെന്നും അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ചാൻസ് സിയാമാവു എന്നയാൾ കണ്ണീരോടെ ഓർമിച്ചു. ഇദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും ഏഴ് ബന്ധുക്കളും ദുരന്തത്തിൽ മരിച്ചു. വെള്ളത്തിന്റെ അളവ് കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകമാണ് കരിബ തടാകം.

BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026
BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026