കാസർകോട്: തളങ്കരയിലെ എസ്ഡിപിഐ പ്രവർത്തകനായിരുന്ന സൈനുൽ ആബിദീൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു ഉത്തരവ്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് നടപടി. ആർഎസ്എസ് -ബിജെപി പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനി എന്ന അനിൽകുമാർ ഉൾപ്പെടെ 21 പേരെയാണ് വെറുത വിട്ടത്. ഇതിൽ കേസിലെ എട്ടാം പ്രതിയായ ജ്യോതിഷിനെ വിചാരണക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
അതേസമയം 2014 ഡിസംബർ 22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ പിതാവിന്റെ മുന്നിലിട്ട് സൈനുൽ ആബിദിനെ വെട്ടിക്കൊല്ലുകയായികുന്നു. സൈനുൽ ആബിദിന്റെ പിതാവ് കെ.എ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടക്കാനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ ആർഎസ്എസ് പ്രവർത്തകർ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് 2 വർഷം മുൻപ് മുഹമ്മദ് കുഞ്ഞി കർണാടകയിൽ നടന്ന ഒരു വാഹന അപകടത്തിൽ മരിച്ചിരുന്നു.