BREAKING NEWS

രണ്ടുമണിക്കൂർ ബാറിൽ യുവാവിന്റെ സം​ഹാര താണ്ഡവം, രണ്ട് ജീവനക്കാരെ കുത്തിപ്പരുക്കേൽപ്പിച്ചു, കത്തിക്കുത്തിൽ ഒരാളുടെ വയറ്റിൽ ആഴത്തിൽ മുറിവ്, 40 ലീറ്ററോളം മദ്യം നശിപ്പിച്ചു, മേശയും കസേരയും ജനലും സിസിടിവി ക്യാമറയും അടിച്ചു തകർത്തു, യുവാവിനെ കീഴ്പെടുത്തിയത് പോലീസെത്തി

· · 1 min read
Share: Copied!

വണ്ടൂർ: പുളിക്കൽ സിറ്റി പാലസ് ബാറിൽ അക്രമാസക്തനായ യുവാവ് 2 ജീവനക്കാരെ കുത്തിപ്പരുക്കേൽപ്പിച്ചു. കണ്ണൂർ മുള്ളരിക്കണ്ടി ആകാശ് (25), അഭിജിത്ത് (25) എന്നിവർക്കാണ് പരുക്കേറ്റത്. ആകാശിന്റെ വയറിൽ ആഴത്തിൽ മുറിവേറ്റു. ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ എറിയാട് തൊണ്ടിയിൽ താഴത്തെ വീട്ടിൽ ഷിബിലി (28) യെ പോലീസെത്തി കീഴ്പെടുത്തി. ഇയാൾക്കും പരുക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ബാറിൽ എത്തിയ ഷിബിലി അക്രമാസക്തനായി കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു എന്ന് മാനേജർ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
40 ലീറ്ററോളം മദ്യം നശിപ്പിച്ചു. മേശയും കസേരയും ജനലും സിസിടിവി ക്യാമറയും അടിച്ചു തകർത്തതായും പരാതിയിലുണ്ട്. 2 മണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ പൊലീസ് എത്തി കീഴ്പെടുത്തുകയായിരുന്നു. അതേസമയം ഇയാൾ നേരത്തെയും ബാറിലും താമസസ്ഥലത്തും എത്തി ജീവനക്കാരെ ആക്രമിച്ചിട്ടുണ്ടെന്നും ഈ സംഭവത്തിൽ കേസുണ്ടെന്നും ബാർ മാനേജർ പറഞ്ഞു. പരുക്കേറ്റവരുടെ മൊഴി പൊലീസ് ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്.

BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026
BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026