BREAKING NEWS

എനിക്കീ ലഹരിയിൽ നിന്ന് മോചനം വേണം, സഹായിക്കണം സാർ…, കിട്ടാൻ എളുപ്പമാണ്, പക്ഷെ അവസാനിപ്പിക്കാൻ ഒരുപാട് നരകിക്കേണ്ടിവരും!! ലഹരിയിൽ നിന്ന് രക്ഷനേടാൻ പോലീസ് സ്റ്റേഷനിലെത്തി സഹായം തേടി യുവാവ്

· · 1 min read
Share: Copied!

താനൂർ: തന്നിൽ പിടിമുറുക്കിയിരിക്കുന്ന ലഹരിയിൽ നിന്ന് മോചനം തേടി സ്വമേധയ പോലീസ് സ്‌റ്റേഷനിലെത്തി യുവാവ്. മലപ്പുറം താനൂരിലാണ് സംഭവം. സ്വമേധയാ സ്റ്റേഷനിലെത്തിയ യുവാവ് താൻ ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും പോലീസിനോട് പറയുകയായിരുന്നു. തുടർന്ന് താനൂർ ഡിവെെഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിൽ യുവാവിനെ താനൂരിലെ ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി. ലഹരി ഉപയോഗം തന്നെ നശിപ്പിച്ചെന്നും കുടുംബത്തിൽ നിന്ന് അകറ്റിയെന്നും യുവാവ് പോലീസിനോടു പറഞ്ഞു.

തനിക്ക് ലഹരിയിൽ നിന്ന് മോചനം വേണം, സഹായിക്കണം എന്നായിരുന്നു യുവാവ് പോലീസിനോട് ആവശ്യപ്പെട്ടത്. ലഹരി ഉപയോഗം തുടങ്ങിക്കിട്ടാൻ വളരെ എളുപ്പമാണെന്നും എന്നാൽ അവസാനിപ്പിക്കാൻ ഒരുപാട് നരകിക്കേണ്ടിവരുമെന്നും യുവാവ് പറയുന്നു. താനൂർ ഡിവെെഎസ്പിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ 50 ദിവസത്തെ കർമ്മപരിപാടികൾ നടക്കുകയാണ്. ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കടിമപ്പെട്ടവരെ രക്ഷപ്പെടുത്താൻ പോലീസ് നടത്തുന്ന പ്രവർത്തനങ്ങളുടെ വിവരം ലഭിച്ചതിനെ തുടർന്നാണ് യുവാവ് താനൂർ പോലീസ് സ്റ്റേഷനിലെത്തിയത്. ലഹരിയിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ സഹായവും ചെയ്യുമെന്ന് താനൂ‌ർ ഡിവെെഎസ്പി അറിയിച്ചു.

ടാർഗറ്റ് തികഞ്ഞില്ലെങ്കിൽ നനഞ്ഞ തോർത്തുകൊണ്ട് പുറത്തടിക്കും, കഴുത്തിൽ ബെൽറ്റ് ഇട്ട് നായ്ക്കളെ പോലെ നടത്തിക്കും, നിലത്തുകിടക്കുന്ന സാധനങ്ങൾ നക്കിയെടുപ്പിക്കും, അടിവസ്ത്രത്തിൽ നിർത്തി അസഭ്യം പറയും, കൊച്ചിയിൽ തൊഴിൽ ഉടമയുടെ ഞെട്ടിക്കുന്ന ക്രൂരത

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026