BREAKING NEWS

ടാർഗറ്റ് തികഞ്ഞില്ലെങ്കിൽ നനഞ്ഞ തോർത്തുകൊണ്ട് പുറത്തടിക്കും, കഴുത്തിൽ ബെൽറ്റ് ഇട്ട് നായ്ക്കളെ പോലെ നടത്തിക്കും, നിലത്തുകിടക്കുന്ന സാധനങ്ങൾ നക്കിയെടുപ്പിക്കും, അടിവസ്ത്രത്തിൽ നിർത്തി അസഭ്യം പറയും, കൊച്ചിയിൽ തൊഴിൽ ഉടമയുടെ ഞെട്ടിക്കുന്ന ക്രൂരത

· · 1 min read
Share: Copied!

കൊച്ചി: കൊച്ചിയിൽ തൊഴിൽ ഉടമയുടെ ക്രൂരമായ തൊഴിൽ ചൂഷണ ദൃശ്യങ്ങൾ പുറത്ത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് പുറത്ത് വരുന്ന ദൃശ്യങ്ങൾ. ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് വൻതൊഴിൽ ചൂഷണം നടന്നത്. പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഇവർ വിളിച്ചുവരുത്തുന്നത്.

വീടുകളിൽ പാത്രങ്ങളും മറ്റും വിൽക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ഉപദ്രവിക്കുന്നത്. സ്ഥാപന ഉടമ ഉബൈദിന്റെ പേരിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മുൻപും ഇതേ കേസിൽ ഇയാൾ ജയിലിൽ പോയിരുന്നു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. സ്ഥാപനത്തിൽ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപനഉടമയായ ഉബൈദ്.ഈ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ തൊഴിലാളികളെ അടിവസ്ത്രത്തിൽ നിർത്തുകയും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരൻ പറയുന്നു.

ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ടാർഗറ്റ് ഇല്ലെന്നാണ് ആദ്യം പറയുക എന്നാൽ വൈകാതെ ഉടമകൾ അത് തലയിൽ വെച്ച് കെട്ടുമെന്ന് സ്ഥാപനത്തിൽ ജോലിചെയ്തിരുന്നയാൾ പറഞ്ഞു. ഒരു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കിൽ അതിനനുസരിച്ച് അവർ ശിക്ഷകൾ തരുന്നതാണ് പതിവ്. ദിവസം ഒരു കച്ചവടവും കിട്ടാത്തവരാണെങ്കിൽ അവരെ രാത്രിയിൽ വിളിച്ചുവരുത്തി നനഞ്ഞ തോർത്ത് കൊണ്ട് ശരീരം മുഴുവൻ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ജോലിചെയ്യുന്നത്. പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നേരത്തെ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും മാറ്റം ഉണ്ടായില്ലെന്ന് മുൻ ജീവനക്കാരൻ പറയുന്നു.

BREAKING NEWS
കോവളം സ്പാ കേസ്: 16-കാരിയെ വയനാട്ടിലെത്തിച്ചും പീഡിപ്പിച്ചു; വൈത്തിരിയിലെ വൻകിട ഹോട്ടലിൽ മൂന്ന് ആഡംബര മുറികൾ 5ലക്ഷം രൂപ അഡ്വാൻസ് നല്കി വാടകയ്ക്കെടുത്തു; ഡ്രീംസ്' സ്പായിൽ രഹസ്യ മുറികൾ; 200-ലേറെ ഗർഭനിരോധന ഉറകളും രേഖകളും കണ്ടെത്തി
09 Nov 2026
BREAKING NEWS
‘ആദ്യ വിവാഹവും മക്കളുമുള്ള കാര്യവും മറച്ചുവെച്ച് വീണ്ടും വിവാഹം, വൈകിയാണ് എല്ലാം അറിഞ്ഞത്; ജീവനക്കാരുടെ സാന്നിധ്യത്തിൽ ജാതി അധിക്ഷേപം, മർദ്ദനം; കേസ് നല്കിയതിനു പിന്നാലെ കൊല്ലാൻ ​ഗൂഢാലോചന‘; മന്ത്രിയുടെ പരാതിയിൽ ഭർത്താവിനെ പിടികൂടി പോലീസ്
09 Nov 2026
BREAKING NEWS
ഡ്രൈവർ ഉറങ്ങിപ്പോയി, കെഎസ്ആർടിസി ബസ് എതിർദിശയിൽ നിന്നു വന്ന സ്കൂട്ടറിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം, അപകടം അച്ഛനൊപ്പം വാഹനത്തിൽ സ‍ഞ്ചരിക്കവേ... ഇ‌ടിയു‌ടെ ആഘാതത്തിൽ കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീണു, അച്ഛനും പരുക്ക്!! ഡ്രൈവർ ഇറങ്ങിയോടി
09 Nov 2026
BREAKING NEWS
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രമായ ഖെഷ്‌മ് ദ്വീപിൽ അമേരിക്കൻ ആക്രമണം; നാലിടങ്ങളിൽ സ്ഫോടനം, ഹോർമുസിൽ സംഘർഷം രൂക്ഷം; 'ടാസ്‌ക് ഫോഴ്‌സ് അയൺ ഗേറ്റ്' എന്ന പുതു സൈനിക നീക്കം ആരംഭിച്ചു; ലോകചരിത്രത്തിലെ ഏറ്റവും വലിയ നാവിക ഉപരോധം': ട്രംപ്; യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്കുമേൽ "നരകം പെയ്യിക്കും" എന്ന് ഇ...
09 Nov 2026